ലൈബ്രറി

എൻ സി ആർ എം ഐയുടെ ഗവേഷണ വികസന പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുന്നതിൽ ലൈബ്രറി സുപ്രധാന പങ്ക് വഹിക്കുന്നു. തുടക്കകാലം മുതൽ തന്നെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിജ്ഞാന വ്യാപന കേന്ദ്രമായി ലൈബ്രറി പ്രവർത്തിച്ചു വരുന്നു. വിജ്ഞാന ശേഖരം എന്നത് ഏതുതരം ഗവേഷണത്തിനും വളരെ സുപ്രധാനമാണ്. ഇതിനായി എൻ സി ആർ എം ഐ ലൈബ്രറിയിൽ കയറിന്റെയും മറ്റു പ്രകൃതിദത്ത ഫൈബർ ഉൽപ്പന്നങ്ങളുടെയും പഠനത്തിനും ഗവേഷണത്തിനുമായി ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള പുസ്‌തകങ്ങളുടെയും റിപ്പോർട്ടുകളുടെയും തീസിസുകളുടെയും മികച്ച ശേഖരം സജ്ജീകരിച്ചിട്ടുണ്ട്. പുസ്‌തകങ്ങൾക്ക് പുറമേ സിവിൽ എഞ്ചിനീയറിങ്, ജിയോ ടെക്നിക്കൽ എഞ്ചിനീയറിംഗ്, ടെക്സ്റ്റൈൽ എഞ്ചിനീയറിംഗ്, മൈക്രോബയോളജി തുടങ്ങി വിവിധ വിഷയങ്ങളിൽ നിന്നുള്ള 25 ദേശീയ അന്തർ ദേശീയ ജേർണലുകൾ ലൈബ്രറിയിൽ സബ്സ്‌ക്രൈബ് ചെയ്‌തു വരുന്നു. ഈ ജേർണലുകളിൽ ചിലതിന് ഓൺലൈൻ നിയന്ത്രിത പ്രവേശനവും നൽകുന്നുണ്ട്. ലൈബ്രറിയുടെ ശേഖരം ആന്തരികമായി ലഭ്യമായ ഓൺലൈൻ പബ്ലിക് ആക്സസ് കാറ്റലോഗിലൂടെ ബ്രൗസ് ചെയ്യാൻ സാധ്യമാകുന്നത് കൂടാതെ ലൈബ്രറി യൂസേഴ്സിന് അവരുടെ താൽപര്യമുള്ള മേഖലയിൽ പുതുതായി ചേർക്കുന്ന പ്രസിദ്ധീകരണങ്ങളുടെ ഇ-മെയിൽ അലർട്ടുകളും ലഭ്യമാക്കുന്നുണ്ട്. എൻ സി ആർ എം ഐ ലൈബ്രറി പഠനത്തിനും ഗവേഷണത്തിനും അനുകൂലമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന ആധുനിക സൗകര്യങ്ങളോടു കൂടി സജ്ജീകരിച്ചിരിക്കുന്നു. കോഹ സോഫ്റ്റ്വെയർ ഉപയോഗിച്ച് പൂർണ്ണമായും ഓട്ടോമേറ്റഡ് ആണ് ലൈബ്രറി. RFID ഇൻസ്റ്റാൾ ചെയ്‌തിരിക്കുന്നതിനാൽ വളരെ വേഗത്തിൽ ലൈബ്രറി മെറ്റീരിയലുകൾ ട്രാക്ക് ചെയ്യുവാനും കണ്ടെത്തുവാനും സാധ്യമാണ്. RFID ഹാൻഡ് ഹെൽഡ് റീഡറിന്റെ സഹായത്തോടെ യൂസേഴ്സിന് ഒരു മിനിറ്റിനുള്ളിൽതന്നെ പുസ്തകങ്ങൾ സ്വയം കണ്ടെത്താനാകുന്നത് കൂടാതെ RFID സിസ്റ്റത്തിന്റെ സെൽഫ് സർവീസ് കിയോസ്‌കിൽ കൂടി പുസ്‌തകങ്ങൾ സ്വന്തമായി ഇഷ്യൂ ചെയ്യുവാനും റിട്ടേൺ ചെയ്യുവാനും സാധിക്കുന്നു. പൂർണ്ണമായും ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ വളരെ വേഗത്തിലും കാര്യക്ഷമമായും യൂസർ എക്‌സ്‌പീരിയൻസ് വാഗ്ദാനം ചെയ്യുന്ന എൻ സി ആർ എം ഐ ലൈബ്രറി, കയർ നോളജ് മാനേജ്‌മെന്റിന്റെ ആധുനികത അനുഭവിച്ചറിയുവാൻ സാധിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.