പരിശീലനം
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ കുടപ്പനക്കുന്നിലാണ് എൻ.സി.ആർ.എം.ഐ കാമ്പസ് സ്ഥിതിചെയ്യുന്നത്. 7 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന പ്രകൃതിരമണീയമായ പച്ചപ്പ് നിറഞ്ഞ കാമ്പസിൽ നന്നായി പരിപാലിക്കുന്ന ഒരു ശുദ്ധജല കുളവും ഉണ്ട്. കാമ്പസിൽ 5 പ്രധാന കെട്ടിട സമുച്ചയങ്ങളുണ്ട് - അഡ്മിനിസ്ട്രേറ്റീവ് കോംപ്ലക്സ്, ലബോറട്ടറി ബ്ലോക്ക്, മെഷീൻ ഷോപ്പ്, ക്യാന്റീൻ, സെക്യൂരിറ്റി ഓഫീസ്.
അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ വിവിധ ഡിവിഷനുകളിലെ ഓഫീസ് മുറികൾ, അഡ്മിനിസ്ട്രേറ്റീവ് മുറികൾ, ഒരു സെമിനാർ ഹാൾ, രണ്ട് ലെക്ചർ ഹാളുകൾ, ഇന്ററാക്ടീവ് ടെക്നോളജിയുള്ള ഡിജിറ്റൈസ്ഡ് ബോർഡ് റൂം എന്നിവയുണ്ട്. എയർകണ്ടീഷൻ ചെയ്ത സെമിനാർ ഹാളിൽ 75 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്, കൂടാതെ സെമിനാർഹാൾ കയർ ഉപയോഗിച്ച് പാനലിങ് ചെയ്തിരിക്കുന്നതിനാൽ സൗണ്ട് പ്രൂഫും, താപനിയന്ത്രണത്തിനുതകുന്ന തരത്തിലുമാണ്. സെമിനാർ ഹാളിൽ ഉയർന്ന നിലവാരമുള്ള പ്രൊജക്ടർ, വൈ-ഫൈ സൗകര്യം, വൈറ്റ്ബോർഡ്, കോർഡ്ലെസ്/ കോളർ/വയേഡ് മൈക്രോഫോണുകൾ തുടങ്ങിയ ക്ലാസ്റൂം ടീച്ചിംഗ് സൗകര്യങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. 10-12 അതിഥികളെ ഉൾക്കൊള്ളാൻ കഴിയുന്ന ഉയർന്ന പോഡിയവും ഇതിലുണ്ട്. വളരെ ദൈർഘ്യമുള്ള സെമിനാർ സെക്ഷനുകൾക്ക് അനുയോജ്യമായ തരത്തിൽ കസേരകൾ കുഷ്യൻ ചെയ്യതിരിക്കുന്നതിന് പുറമേ ഇവയിൽ ഹാന്റ് റെസ്റ്റും ഘടിപ്പിച്ചിരിക്കുന്നു
അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ മൂന്നാം നിലയിലാണ് രണ്ട് ലെക്ചർ ഹാളുകൾ സ്ഥിതി ചെയ്യുന്നത്. പരിശീലന സെഷനുകളുടെ ആവശ്യകതകൾക്ക് അനുസൃതമായി ഹാൻഡ് റെസ്റ്റ് ഉള്ള കുഷ്യൻ കസേരകൾ മാറ്റാവുന്നതാണ്. ലെക്ചർ ഹാളുകളിൽ വയേഡ് മൈക്രോഫോണും ഏറ്റവും പുതിയ ശബ്ദ സംവിധാനവും വിശാലമായ ഡയ്സും ചുമരിൽ ഘടിപ്പിച്ച എൽ.സി.ഡി പ്രൊജക്ടറും ഉണ്ട്. 50 പേർക്ക് വീതം ഇരിക്കുവാൻ കഴിയുന്ന രണ്ട് ലക്ചർ ഹാളുകളും എയർ കണ്ടീഷൻ ചെയ്തവയാണ്.