ഡിവിഷനെക്കുറിച്ച്

നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ (NCRMI) ഡിസൈൻ ആൻഡ് ഡവലപ്‌മെന്റ് സെന്ററിന്റെ പ്രവർത്തനങ്ങൾക്കായും, എല്ലാ ഗവേഷണ-വികസന മെക്കാനിക്കൽ പ്രോജക്റ്റ് ആവശ്യങ്ങൾക്കുമായും ഒരു മെഷീൻ ഷോപ്പും ഡിസൈൻ സെന്ററും സജ്ജീകരിച്ചിരിക്കുന്നു. കയർ മേഖലയുടെ വർദ്ധിച്ച് വരുന്ന ആവശ്യങ്ങൾക്കനുസരിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ കാര്യക്ഷമമായി ഉല്പാദനം ത്വരിതപ്പെടുത്താനും നിയന്ത്രിക്കാനും സഹായിക്കുന്ന നൂതനമായ കയർ യന്ത്രങ്ങൾ വികസിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്നതോടൊപ്പം സാങ്കേതികവിദ്യാ കൈമാറ്റവുമാണ് ഈ വിഭാഗത്തിന്റെ ലക്ഷ്യം. കയർ വ്യവസായത്തിന്റെ എല്ലാ ഉൽപ്പന്ന രൂപകല്പനകൾക്കും, വികസന പ്രവർത്തനങ്ങൾക്കുമുള്ള ഒരു ഏകജാലക കേന്ദ്രമായി ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ് സെന്റർ പ്രവർത്തിക്കുന്നു.

മൊബൈൽ ടെന്റർ കോക്കനട്ട് ക്രഷർ - TCM-700-MS

ഡിസൈൻ ആന്റ് ഡവലപ്പ്മെന്റ് വിഭാഗം ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത ഈ യന്ത്രം ഉപയോഗ ശേഷമുള്ള കരിക്കിൻ തൊണ്ട് വളരെ എളുപ്പത്തിലും വേഗത്തിലും ക്രഷ് ചെയ്യ്ത് മറ്റ് മൂല്യവർദ്ധിത ഉല്പന്നങ്ങളാക്കി മാറ്റാൻ സഹായിക്കുന്നു. പ്രത്യേകിച്ച് പൊടിച്ച കരിക്കിൻ തൊണ്ട് മണ്ണിന്റെ ഫലഭൂയിഷ്‌ഠിത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഈ യന്ത്രത്തെ ഒരു ട്രാക്ടറുമായി ഘടിപ്പിച്ചിരിക്കുന്നതിനാൽ കരിക്കിൻ തൊണ്ട് ലഭ്യമായ സ്ഥലങ്ങളിൽ കൊണ്ടുപോയി ഇഷ്ടാനുസരണം പ്രവർത്തിപ്പിക്കാൻ സാധിക്കും എന്ന മേന്മയും ഉണ്ട്.

ഉപയോഗങ്ങൾ

മണ്ണിനായുള്ള കണ്ടിഷനർ, നടീൽ മിശ്രിതം, പുതയിടൽ, ചാർകോൾ നിർമ്മാണം, ചാർകോൾ ബ്ലോക്ക് നിർമ്മാണം എന്നിവയാണ് ഉപയോഗ സാധ്യതകൾ

സവിശേഷതകൾ

52 ജാ ബ്ലേഡ് ക്രഷർ, റോബസ്റ്റ് ഫ്രെയിം, PTO ഡയറക്ട് ഡ്രൈവ്, മാനുവൽ ഹൈഡ്രോളിക് ലിഫ്റ്റിംഗ്, ഫീഡ് ഹോപ്പർ, എളുപ്പത്തിൽ വൃത്തിയാക്കാവുന്നതും, എളുപ്പത്തിൽ വലിച്ചിടാവുന്നതും ചെറിയ ഇടങ്ങൾക്ക് അനുയോജ്യമായതുമായവ, ലിഫ്റ്റ് ചെയ്‌ത് ട്രാൻസ്‌പോർട്ട് ചെയ്യുന്നതിനുള്ള സൗകര്യം, സെൻട്രിഫ്യൂഗൽ ഹാമറിംഗ് രീതി, വൈബ്രേഷൻ ഫ്രീയായി പ്രവർത്തിക്കുന്നതിനായി ആവശ്യത്തിനനുസരിച്ച് ലെഗുകൾ ക്രമീകരിക്കാൻ സാധിക്കുക എന്നിവയാണ് പൊതുവായ സവിശേഷതകൾ.

സാങ്കേതിക വിവരങ്ങൾ
പ്രൊസസിങ്ങ് സ്പീഡ് 4000- 4800 കരിക്കിൻ തൊണ്ടുകൾ ഒരു ദിവസത്തിൽ ക്രഷ് ചെയ്യാൻ കഴിയും
ഫീഡ് ഹൈറ്റ് 130 CM
അൺലാഡൻ വെയിറ്റ് 650 KG
ഹോപ്പർ വിഡ്ത്ത് 350 MM
പ്രൊഡക്റ്റ് ഹൈറ്റ് 100 CM
പ്രൊഡക്റ്റ് വിഡ്ത്ത് 100 CM
പ്രോഡക്റ്റ് ലെങ്ത് 090 CM(Without tractor)
റേറ്റഡ് പൗവർ 020 HP
ഗ്രൗണ്ട് ക്ലീയറൻസ് 470 MM (while transporting)

ലോകോസ്റ്റ് പവർ ലൂം

കുറഞ്ഞ ചെലവിൽ കയർ ഭൂവസ്‌ത്രങ്ങളും മാറ്റിങ്ങ്സുകളും നെയ്‌തെടുക്കാൻ “ലോകോസ്റ്റ് പവർ ലൂം” ഡിസൈൻ ആന്റ് ഡവലപ്മെന്റ് വിഭാഗം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ജിയോടെക്‌സ്റ്റൈൽ, മറ്റ് മാറ്റിങ്ങ്സുകൾ തുടങ്ങിയവ നെയ്യുന്നതിനായി കയർ നെയ്‌ത്ത് മേഖലയിൽ ഈ യന്ത്രം കാര്യക്ഷമത ഉറപ്പാക്കുന്നു. കുറഞ്ഞ അധ്വാനം, മെച്ചപ്പെട്ട ഉൽപ്പന്ന ഗുണനിലവാരം എന്നിവ ഈ മെഷീന്റെ പ്രത്യേകതകളാണ്

പ്രധാന നേട്ടങ്ങൾ
  • കുറഞ്ഞ സമയത്തിനുള്ളിൽ വൻതോതിലുള്ള ഉത്പാദനം സാധ്യമാക്കുകയും, ഓട്ടോമേഷൻ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
  • സാങ്കേതിക പരിജ്ഞാനമില്ലാത്തവർക്ക് പോലും ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലുള്ള രൂപകല്പന
  • സമഗ്രമായ പരിശീലന പരിപാടിയിലൂടെ ഫലപ്രദമായ പരിശീലനവും പരിപാലനവും സാധ്യമാകുന്നു
  • പരിപൂർണ്ണമായും പരിസ്ഥിതി സൗഹൃദമാണ്
പ്രധാന സവിശേഷതകൾ
  • ഓട്ടോമാറ്റിക്ക് നെയ്‌ത്ത് സംവിധാനം
  • എളുപ്പത്തിൽ ഉപയോഗിക്കുവാനുള്ള സൗകര്യം
  • സുരക്ഷിതത്വം, പരിപാലിക്കുവാനുള്ള സൗകര്യം
സാങ്കേതിക പ്രത്യേകതകൾ
  • വ്യത്യസ്‌ത ജി എസ് എമ്മിലുള്ള (Grams per Square Meter) കയർ ഭൂവസ്‌ത്രങ്ങൾക്കും കയർ മാറ്റിങ്ങ്സുകളും നെയ്യുന്നതിനായി വൈദ്യുതി കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന പവർ ലൂം
  • സ്ഥിരതയ്‌ക്കായി ഉറപ്പുള്ള ഫ്രെയിം, ചെറിയ സജ്ജീകരണങ്ങൾക്കുള്ള ഒതുക്കമുള്ള ഡിസൈൻ.
  • കയർ നാരുകളുടെ ടെൻഷനിംഗിനായി ക്രമീകരിക്കാവുന്ന ദൃഢമായ വാർപ്പ് ബീം
  • കാര്യക്ഷമമായ നെയ്‌ത്തിനായി ഷട്ടിൽ ഉപയോഗിച്ചുള്ള സംവിധാനം
  • ഓട്ടോ-സ്റ്റോപ്പ് ഫീച്ചർ.
  • ദൃഢമായ ബീറ്റ്-അപ്പ് മെക്കാനിസം ഇറുകിയ നെയ്‌ത്ത് ഉറപ്പാക്കുന്നു.
  • മോട്ടറൈസ്ഡ് മെക്കാനിസം കയർ മാറ്റിങ്ങ്സുകളെ ഒരു റോളാക്കി മാറ്റാൻ സഹായിക്കുന്നു
  • ആവിശ്യത്തിനനുസരിച്ച് വേഗത ക്രമീകരിക്കുവാനുള്ള സൗകര്യം
പ്രവർത്തന ശേഷി
  • കയർ ജിയോ ടെക്സ്റ്റൈൽസ്: 200 റണ്ണിംഗ് മീറ്റർ; വീതി: 0.7 മീ - 2.1 മീ
  • കയർ മാറ്റിങ്ങ്സ് (SK1): 90 റണ്ണിംഗ് മീറ്റർ; വീതി: 0.7 മീ - 2.1 മീ.
  • 5 HP മെയിൻ മോട്ടർ, 0.5 HP ടേക്ക്-അപ്പ് മെക്കാനിസം
  • ആവശ്യമായ പവർ: 440V 3 ഫേസ് AC

ന്യുമാറ്റിക്ക് ലൂം

വിവിധ ജി എസ് എമ്മിലുള്ള (Grams per Square Meter) കയർ ഭൂവസ്‌ത്രം നെയ്‌തെടുക്കുന്നതിനായി രൂപകൽപ്പന ചെയ്‌ത യന്ത്രമാണ് ന്യുമാറ്റിക്ക് ലൂം. ന്യൂമാറ്റിക് സിലിണ്ടറുകളാലാണ് ഇതിന്റെ പ്രധാന പ്രവർത്തനങ്ങൾ നടക്കുന്നത്. 8 മണിക്കൂർ കൊണ്ട് 900 ജി എസ് എമ്മിൽ 100 മീറ്റർ കയർ ഭൂവസ്‌ത്രം നെയ്യാൻ ഈ തറിക്ക് ശേഷിയുണ്ട്. കയർ ഭൂവസ്‌ത്രത്തിന്റെ കാര്യക്ഷമവും സ്ഥിരവുമായ ഉൽപ്പാദനം ആഗ്രഹിക്കുന്ന നിർമ്മാതാക്കൾക്ക് ഇത് ഒരു മുതൽകൂട്ടാണ്. യന്ത്രത്തിന്റെ പ്രവർത്തനങ്ങളിൽ ന്യൂമാറ്റിക് സിലിണ്ടറുകളുടെ ഉപയോഗം നെയ്‌ത്ത് പ്രക്രിയയ്‌ക്ക് കൃത്യതയും വിശ്വാസ്യതയും നൽകി അന്തിമ ഉല്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നു.


Specifications

ഉല്പാദന ക്ഷമത 100 M (Geo Textile Mat 900GSM) per 8 hrs
കയർ ഭൂവസ്ത്രത്തിന്റെ വീതി 2.10 Mtr
കയർ ഭൂവസ്ത്രത്തിന്റെ നീളം ആവശ്യാനുസരണം
നെയ്യുന്ന വേഗത 3 sec/weft
ഉല്പാദന ക്ഷമത 1200 weft per hour
മെഷീൻ ഫൂട്ട് പ്രിന്റ് 8M x 4M x 1.7 M
Requirements
  • Air Supply (10 Bar)/ 415 V AC Three Phase power supply for compressor
  • Power supply 230V AC single phase for PLC
ആവശ്യകതകൾ
  • എയർ സപ്ലൈ (10 ബാർ)/ കംപ്രസ്സറിനുള്ള 415 V, AC ത്രീ ഫേസ് പവർ സപ്ലൈ
  • PLC-യ്‌ക്കുള്ള പവർ സപ്ലൈ 230V AC സിംഗിൾ ഫേസ് 8M x 4M x 1.7 M

ഫൈബർ എക്‌സ്‌ട്രാക്ഷൻ മെഷീൻ

ഒരു ക്രഷർ യൂണിറ്റിന്റെ സഹായത്തോടെ പച്ചയും, ഉണങ്ങിയതുമായ തൊണ്ടിൽ നിന്ന് നാരുകൾ വേർതിരിച്ചെടുക്കുന്നതിനാണ് ഈ യന്ത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ യന്ത്രത്തിന്റെ സഹായത്തോടെ വിവിധ ആവശ്യങ്ങൾക്കായി തൊണ്ടിൽ നിന്നും ഫൈബർ അഥവാ ചകിരി വേർതിരിക്കൽ സാധ്യമാക്കുന്നു.

പ്രധാന സവിശേഷതകൾ
  • ക്രഷർ യൂണിറ്റ് ഇന്റഗ്രേഷൻ: ക്രഷർ യൂണിറ്റിന്റെ സഹായത്തോടെ തൊണ്ടുകൾ കാര്യക്ഷമമായി ചതച്ച് വളരെ വേഗത്തിലും എളുപ്പത്തിലും ചകിരി നാരുകൾ വേർപെടുത്താൻ സഹായിക്കുന്നു.
  • ഒപ്റ്റിമൈസ്ഡ് ഫൈബർ എക്സ്ട്രാഷൻ: പരമാവധി ചകിരി നാരുകൾ കുറഞ്ഞ സമയത്തിനുള്ളിൽ തൊണ്ടിൽ നിന്നും വേർപെടുത്തി എടുക്കാൻ കഴിയും
മേന്മകൾ
  1. കാര്യക്ഷമമായ തൊണ്ട് സംസ്ക്കരണം.
  2. അസംസ്കൃത വസ്തുക്കളിലെ ബഹുമുഖത
  3. ഗുണമേന്മയുള്ള ചകിരി നാരുകളുടെ ലഭ്യത
  4. കാര്യക്ഷമമായ ഉത്പാദനം.
  5. വർദ്ദിച്ച ഉല്പാദനക്ഷമത.
പ്രത്യേകതകൾ
സംസ്കരണ ശേഷി 6000 Coconut Husks Per Day of 8 Hrs
ഉല്പാദനക്ഷമത 480 Kg of Fibre Per Day of 8 hrs
മോട്ടർ പവർ 10 HP, 440V 3 Phase AC
മെഷീൻ ഫൂട്ട് പ്രിന്റ് 2M x 1M x 1.3 M