കൺസൾട്ടൻസി വിഭാഗത്തെക്കുറിച്ച്

നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ എക്സ്റ്റൻഷൻ വിങാണ് കൺസൾട്ടൻസി വിഭാഗം. കയറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാരിന് വേണ്ട ഉപദേശം നൽകൽ, സർക്കാർ, വ്യവസായ, അക്കാഡമിക്ക്, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിഷയ വിദഗ്ധരെ സംഘടിപ്പിക്കുക, വ്യാവസായിക/കൺസൾട്ടൻസി സേവനങ്ങൾ നൽകുക, മേഖലാടിസ്ഥാന വിശകലനത്തിലൂടെ റിപ്പോർട്ട് സമർപ്പിക്കുക, സാമൂഹിക സാമ്പത്തിക പഠനങ്ങൾ, കമ്പോള ഗവേഷണത്തിലൂടെ നൂതന ഉൽപന്നങ്ങൾക്കായുള്ള ഗവേഷണം, തൊഴിലാളികൾക്ക് നൈപുണ്യ വികസന പരിശീലന പരിപാടികൾ സംഘടിപ്പിക്കൽ, സെമിനാറുകൾ, വർക്ക്ഷോപ്പുകൾ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ എന്നിവ നടത്തുക, തുടങ്ങിയവയാണ് കൺസൾട്ടൻസിയുടെ പ്രധാന പ്രവർത്തനങ്ങൾ.

“കേരള കയർ” – ബ്രാൻഡ് രൂപപ്പെടുത്തൽ

ട്രേഡ് മാർക്ക് സർട്ടിഫിക്കേഷന്റെ കീഴിൽ കയറിന്റെ  ഗുണനിലവാര വിലയിരുത്തൽ ഉറപ്പാക്കുന്നതിനൊപ്പം ഒരു ബ്രാൻഡ് നാമവും ലോഗോയും നേടിക്കൊണ്ട്, കയർ, കയർ ഉൽപ്പന്നങ്ങൾ എന്നിവക്കായി ഒരു ബ്രാൻഡ് ബിൽഡിംഗ് പ്രോഗ്രാം എൻ.സി.ആർ.എം.ഐ കേരളത്തിൽ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. "കേരള കയർ - ദൈവത്തിന്റെ  സ്വന്തം നാട്ടിലെ  സുവർണ്ണ നാര് " എന്ന് അറിയപ്പെടുന്ന ബ്രാൻഡിന് ട്രേഡ് മാർക്ക് സർട്ടിഫിക്കേഷൻ (നമ്പർ 1560984, 1545286, 1545285 & 1560895) ലഭിച്ചു. കൂടാതെ, നാരുകൾ, കയറുകൾ,  വലകൾ, ട്വയിൻ, പരവതാനികൾ, മാറ്റിങ്ങുകൾ, റഗ്ഗുകൾ, ജിയോടെക്‌സ്റ്റൈൽസ് എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണിക്ക് കയർ വ്യാപാരമുദ്ര അംഗീകരിച്ചിട്ടുണ്ട്.

ഡിജിറ്റൽ കയർ റണ്ണേജ് മീറ്ററിന്റെ രൂപകല്പന

എൻ സി ആർ എം ഐ കൺസൾട്ടൻസി വിഭാഗം വികസിപ്പിച്ചെടുത്ത ഡിജിറ്റൽ കയർ റണ്ണേജ് മീറ്റർ, കയറിന്റെ  റണ്ണേജ്   ഒരു മിനിട്ടിനുള്ളിൽ നിർണ്ണയിക്കുവാൻ സഹായിക്കുന്ന ഒരു ഉപകരണമാണ്. വിവിധയിനം കയറുകളുടെ റണ്ണേജുകൾ മനസ്സിലാക്കാൻ ഈ ഉപകരണത്തിലൂടെ സാധ്യമാണ്. ലളിതമായ രീതിയിലുള്ള കയർ റണ്ണേജ് മീറ്ററിന്റെ പ്രവർത്തനത്തിലൂടെ ഒരു വ്യക്തിക്ക് പരസഹായം കൂടാതെ വളരെ കൃത്യമായും എളുപ്പത്തിലും റണ്ണേജ് തിട്ടപ്പെടുത്താൻ സഹായിക്കുന്നു. കയറിന്റെ റണ്ണേജ് വിശകലനം ചെയ്യുന്നതിനായി ഒപ്റ്റിക്കൽ എൻകോഡർ ഘടിപ്പിച്ച ഒരു പ്രീ പ്രോഗ്രാംഡ് മൈക്രോ കൺട്രോളറോട് കൂടിയാണ് ഡിജിറ്റൽ കയർ റണ്ണേജ് മീറ്റർ നിർമ്മിച്ചിരിക്കുന്നത്.

പ്രധാന സവിശേഷതകൾ

  • കൃത്യത
  • വിവിധ ഇനം കയറിന്റെ  റണ്ണേജ് തിരിച്ചറിയാൻ സാധിക്കുക
  • പോർട്ടബിൾ & എലൈറ്റ് ഡിസൈൻ
  • എളുപ്പത്തിലുള്ള പ്രവർത്തനം
  • റണ്ണേജിനെക്കുറിച്ചുള്ള കൃത്യമായ ഡിസ്പ്ലേ
  • 1 മിനിറ്റിൽ കുഞ്ഞ സമയം കൊണ്ട് റണ്ണേജ് കണ്ടെത്താൻ സാധിക്കും
  • സിംഗിൾ ഓപ്പറേറ്റർ

സ്‌പെസിഫിക്കേഷനുകൾ

  • അളവ് - 70cm X 45cm X 32cm
  • ഭാരം - 14 കിലോ
  • പവർ - 20 W
  • വോൾട്ടേജ് - 230 V എസി
  • വേഗത - 60 ആർപിഎം
  • ഡിസ്പ്ളേ - 6 അക്കം
  • മെഷർമെന്റ്  കൃത്യത - +/- 1%
  • പുനഃസജ്ജമാക്കുക - ബട്ടൺ
  • ബെൽറ്റ് – സിൻക്രണൈസ്  ബെൽറ്റുകൾ
  • യൂസർ ഇന്റർഫേസ് - മെംബ്രയിൻ കീപാഡ്

കയർ കേരള ഇന്റർനാഷണൽ എക്സിബിഷൻ

കയർ, അനുബന്ധ പ്രകൃതിദത്ത നാരുകൾ എന്നിവയുടെ അന്താരാഷ്‌ട്ര എക്‌സ്‌പോ ആയ കയർ കേരള എക്‌സിബിഷൻ 2011-ലെ  ആദ്യപതിപ്പു മുതൽ ആലപ്പുഴ ഇ എം എസ്  സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച് വരുന്നു.  ഈ മഹത്തായ പരിപാടിയുടെ 9 പതിപ്പുകളുടെ കോഡിനേറ്റിങ് ഏജൻസിയായി എൻ സി ആർ എം ഐ  പ്രവർത്തിച്ചു.  ഇതിൽ  70-ഓളം രാജ്യങ്ങളിൽ നിന്നുള്ള 140-ഓളം ഇന്റർ നാഷണൽ ബയർമാരും 100 നാഷണൽ ബയർമാരും എല്ലാ വർഷവും പങ്കെടുക്കാറുണ്ട്.   കയർ കേരള എക്സിബിഷൻ സെന്റർ, കയർ ഉൽപന്നങ്ങളും അതിന്റെ  പ്രായോഗികതകളും  പ്രദർശിപ്പിക്കുന്ന തീം അധിഷ്‌ഠിത സ്റ്റാളുകൾ  തുടങ്ങി അത്യാധുനിക സൗകര്യങ്ങൾ ഇന്റർ നാഷണൽ പവലിയനിൽ സജ്ജീകരിച്ചിരിക്കുന്നു. വിവിധ രാജ്യങ്ങളിലെ കയർ പ്രതിനിധികളുമായി പ്രത്യേകിച്ചുള്ള ചർച്ചകൾക്കും അഭിമുഖങ്ങൾക്കുമുള്ള സൗകര്യം ഒരുക്കത്തക്ക വിധത്തിലായിരുന്നു പവലിയന്റെ ക്രമീകരണം. അന്താരാഷ്‌ട്ര, ദേശീയ സെമിനാറുകൾ, ബയർ-സെല്ലർ മീറ്റുകൾ, റോഡ് ഷോകൾ, ആഭ്യന്തര പ്രദർശനങ്ങൾ എന്നിവയാണ് ഈ അന്താരാഷ്‌ട്ര  കയർ പ്രദർശന മേളയുടെ പ്രധാനപ്പെട്ട സവിശേഷതകൾ. ലോകമെമ്പാടുമുള്ള അന്താരാഷ്‌ട്ര പ്രദർശനങ്ങളുടെ പട്ടികയിൽ ഏറ്റവും ശ്രദ്ധ നേടിയ ഒരു എക്സിബിഷൻ ആയിരുന്നു കയർ കേരള ഇന്റർനാഷണൽ എക്സിബിഷൻ.

കയർ കേരള എഡിഷനുകൾ

കയർ കേരള -2011

കയർ, മറ്റ് പ്രകൃതിദത്ത ഫൈബർ ഉൽപ്പന്നങ്ങൾ എന്നിവയെക്കുറിച്ചുള്ള ഒരു അന്താരാഷ്‌ട്ര പരിപാടിയായ ‘കയർ കേരള’  2011-ൽ ആദ്യമായി നടന്നു - ദേശീയ അന്തർദേശീയ രംഗത്ത് കയറിന്റേയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും പ്രചരണാർത്ഥം 2011 ഫെബ്രുവരി 4 മുതൽ 9 വരെ ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിലാണ്  ഈ പരിപാടി സംഘടിപ്പിച്ചത്.

കയർ കേരള 2011 ന്റെ  വൻവിജയം തുടർന്നുള്ള വർഷങ്ങളിൽ കയർ കേരള പരമ്പരകളുടെ നടത്തിപ്പിന് നാന്ദിക്കുറിച്ചു. ഇന്ത്യാ ഗവൺമെന്റുമായി സഹകരിച്ച് കേരള സർക്കാർ നടത്തുന്ന അന്താരാഷ്‌ട്ര കയർ കേരള പ്രദർശനം നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടാണ് ഏകോപിപ്പിച്ചത്. കയർ കേരളയുടെ ഭാഗമായി അന്താരാഷ്‌ട്ര ദേശീയ സെമിനാറുകളും ബയർ-സെല്ലർ മീറ്റുകളും വൺ ടു വൺ ഇന്ററാക്ഷൻ സംവിധാനങ്ങളും ഉൾപ്പെടുത്തിയിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ദേശീയ പ്രതിനിധികളും അന്താരാഷ്‌ട്ര പ്രതിനിധികളും സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ലോകമെമ്പാടുമുള്ള അന്താരാഷ്‌ട്ര ബയർമാർ പരിപാടികളിൽ പങ്കെടുത്തു. ആലപ്പുഴയിലും പരിസരത്തുമുള്ള കയർ ഉൽപന്നങ്ങളുടെ കയറ്റുമതിക്കാരും ഉത്പാദകരും പവലിയനിലെ  സ്റ്റാളുകളിൽ പ്രദർശകരായി പങ്കെടുത്ത് ഈ മേള വൻ വിജയമാക്കുകയും ചെയ്‌തു. കയർ ഉൽപന്നങ്ങളുടെ കേരളത്തിൽ നിന്നുള്ള അന്താരാഷ്‌ട്ര വിപണി മെച്ചപ്പെടുത്തുക, വിപുലീകരിക്കുക, കയർ ഉൽപാദന മേഖലയിൽ അത്യാധുനിക യന്ത്രങ്ങളുടെയും സാങ്കേതിക വിദ്യയുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു ഈ മേളയുടെ ഉദ്ദേശ്യ  ലക്ഷ്യം.

കയർ കേരള -2012

കേരള സർക്കാർ, ഡിപ്പാർട്ട്മെന്റ് ഓഫ് കോമേഴ്സ് - ഗവൺമെന്റ് ഓഫ് ഇന്ത്യയുമായി സഹകരിച്ച് "കയർ കേരള 2012" എന്ന പരിപാടി 2012 ഫെബ്രുവരി 4 മുതൽ 7 വരെ ആലപ്പുഴയിലെ ഇ.എം.എസ് സ്റ്റേഡിയത്തിൽ വെച്ച് സംഘടിപ്പിച്ചു. 28 രാജ്യങ്ങളിൽ നിന്നുള്ള 74 ഇന്റർനാഷണൽ ബയർമാരും 62 നാഷണൽ  ബയർമാരും 153 പ്രദർശകരും കയർ കേരള 2012 ൽ പങ്കെടുത്തു. ദക്ഷിണാഫ്രിക്ക, ടാൻസാനിയ, സാംബിയ, കെനിയ, ക്രൊയേഷ്യ, സ്പെയിൻ, അയർലൻഡ്, ബൾഗേറിയ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തം ഉണ്ടായിരുന്നു. കൊളംബിയ പോലുള്ള തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരും ഇതിൽ പങ്കെടുക്കുകയുണ്ടായി.

കയർ കേരള -2013

2013 ഫെബ്രുവരി 1 മുതൽ 6 വരെ ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ വച്ച് കയർ കേരള 2013 നടത്തപ്പെട്ടു. ഇതിൽ 30 രാജ്യങ്ങളിൽ നിന്നുള്ള 127 ഇന്റർനാഷണൽ ബയർമാരും 24 നാഷണൽ  ബയർമാരും 122 എക്സിബിറ്റർമാരും കയർ കേരള 2013- ൽ പങ്കെടുത്തു. കഴിഞ്ഞ വർഷങ്ങളിൽ പങ്കെടുത്ത രാജ്യങ്ങൾ കൂടാതെ പുതിയ രാജ്യങ്ങളുടെ പങ്കാളിത്തവും 2013 ലെ  ഈ പരിപാടിയിൽ ഉണ്ടായിരുന്നു. വെനസ്വേല, ഇസ്രായേൽ, പനാമ, സ്‌പെയിൻ, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തം കയർ കേരളയുടെ പുതിയ വിപണികളിലേക്കുള്ള പ്രവേശനത്തെ  സ്ഥിരീകരിക്കുന്നു

കയർ കേരള -2014

2014 ഫെബ്രുവരി 1 മുതൽ 5 വരെ ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ വച്ച് കയർ കേരള 2014 നടന്നു. 39 രാജ്യങ്ങളിൽ നിന്നുള്ള 147 ഇന്റർനാഷണൽ ബയർമാരും 20 നാഷണൽ ബയർമാരും 134 എക്സിബിറ്റർമാരും കയർ കേരള 2014-ൽ പങ്കെടുത്തു. വർധിച്ചു വരുന്ന പങ്കാളിത്തവും രാജ്യങ്ങളുടെ  എണ്ണത്തിലുള്ള വർദ്ധനയും കയർ കേരള ഇന്റർനാഷണൽ എക്‌സിബിഷന്റെ  പ്രാധാന്യം വെളിപ്പെടുത്തുന്നു. 2014-ൽ സ്വിറ്റ്‌സർലൻഡ്, റൊമാനിയ, മാസിഡോണിയ, ജപ്പാൻ തുടങ്ങിയ പുതിയ രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തവുമുണ്ടായിരുന്നു.

കയർ കേരള -2015

2015 ഫെബ്രുവരി 1 മുതൽ 5 വരെ ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിലാണ് കയർ കേരള 2015” സംഘടിപ്പിച്ചത്. 44 രാജ്യങ്ങളിൽ നിന്നുള്ള 142 ഇന്റർനാഷണൽ  ബയർമാരും 10 നാഷണൽ ബയർമാരും 163 എക്സിബിറ്റർമാരും കയർ കേരള 2015 ൽ പങ്കെടുത്തു. കയറിന്റെ ദേശീയ അന്തർ ദേശീയ വിപണിയുടെ സ്ഥിതി വിവര കണക്കുകൾ പരിശോധിച്ചാൽ കയർ കേരളയുടെ പ്രാധാന്യവും ജനപ്രീതിയും മനസ്സിലാക്കാം. ചെക്ക് റിപ്പബ്ലിക്, ഇക്വഡോർ, ഫിൻലാൻഡ്, തുർക്കി, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തം ആദ്യമായി രജിസ്റ്റർ ചെയ്തു. പുതിയ രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തം കയർ കേരളയുടെ വ്യാപ്‌തിയെ കാണിച്ചു. കയർ കേരള 2015-ന്റെ ഉദ്ഘാടനം കേരള മുഖ്യമന്ത്രിയും തുടർന്ന് കേരളത്തിൽ നിന്നുള്ള മന്ത്രിമാരും എംപിമാരും എം.എൽ.എമാരും ചേർന്ന് നിർവഹിച്ചു. വിദേശ പ്രതിനിധികളെ ആകർഷിക്കുന്ന തരത്തിൽ ഓരോ സ്റ്റാളുകളും എക്സിബിറ്റർമാർ നിർമ്മിക്കുകയും അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു.  പരമ്പരാഗത മാറ്റിംഗുകളും മാറ്റുകളും മാത്രമാകാതെ കയർ ഉൽപന്നങ്ങളുടെ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ കയർ കേരള പ്രദർശനത്തിൽ ബയർമാരെ ആകൃഷ്‌ടരാക്കി. കയർ വ്യവസായ മേഖലയിലെ സാങ്കേതിക പുരോഗതിയാണ് ഈ മേള പ്രദർശിപ്പിച്ചത്. കയറിൽ തീർത്ത വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഈ മേളയുടെ പ്രത്യേകതയായിരുന്നു.

ഉൽപ്പാദകരും വിൽപ്പനക്കാരും ഇടനിലക്കാരും ആയ എക്സിബിറ്റർമാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള 2015 കയർ കേരള ഒരു വിജയകരമായ പരിപാടിയായിരുന്നു. ലോകത്തിലെ വിവിധ പ്രദർശന പരിപാടിയിൽ 2015 ലെ കയർ കേരള അതിന്റെ പ്രാധാന്യവും വ്യത്യസ്‌തതയും കൊണ്ട് ശ്രദ്ധേയമായി.

കയർ കേരള -2016

മുൻ വർഷങ്ങളിലെ കയർ കേരളയുടെ വമ്പിച്ച വിജയം 2016-ലെ ‘കയർ കേരള’ ദൗത്യത്തിന് വാസ്‌തവത്തിൽ ഒരു സമ്മർദ്ദം തന്നെയായിരുന്നു. പക്ഷെ മുൻ കയർ കേരളകളുടെ വിജയങ്ങളെ കാലഹരണപ്പെടുത്തി 2016-ലെ കയർ കേരള ചരിത്ര വിജയമായിരുന്നു. ലോകമെമ്പാടുമുള്ള കയർ വ്യവസായത്തിന്റെ എല്ലാ മേഖലകളെയും ഒരുമിച്ച് കൊണ്ടുവരികയും നിലവിലെ ആഗോള വിപണി പ്രവണതകൾ, കയറിന്റെ  നൂതന പ്രയോഗങ്ങൾ, അവസരങ്ങളും വെല്ലുവിളികളും, ഗവേഷണവും വികസനവും, പുതിയ സാങ്കേതിക വിദ്യകളും, പ്രകൃതിദത്ത ഫൈബർ വ്യവസായത്തിന്റെ ഭാവി സുരക്ഷിതമാക്കുവാനുള്ള ഒരു വേദിയൊരുക്കി. ലോകമെമ്പാടുമുള്ള അന്താരാഷ്‌ട്ര ബയർമാർ  2016 –കയർ കേരളയുടെ കീർത്തി വർദ്ധിപ്പിച്ചു. ഈ ഇന്റർനാഷണൽ ബയർമാരുമായി സഖ്യം ആഗ്രഹിക്കുന്ന എക്സിബിറ്റർമാർ ഇവന്റിൽ പൂർണ്ണമായി പങ്കാളികളാവുകയും ചെയ്തു. പ്രകൃതിദത്ത ഫൈബറുളെക്കുറിച്ചുള്ള ഈ വലിയ പരിപാടിയെ പിന്തുണയ്‌ക്കാൻ കേരളത്തിൽ നിന്നുള്ള കയർ സഹകരണ സംഘങ്ങൾക്കൊപ്പം ജൂട്ട് ബോർഡ്, കാർപെറ്റ് എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ എന്നിവിടങ്ങളിൽ നിന്നുള്ള എക്സിബിറ്റർമാരും  മേളയിൽ പങ്കെടുത്തു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആഗോള നാച്ചുറൽ ഫൈബർ കമ്മ്യൂണിറ്റിയുടെ പ്രമുഖ വ്യക്‌തികൾ, വ്യവസായ വിദഗ്ധർ, സംരംഭകർ, നയരൂപീകരണ വിദഗ്ധർ, ഗവേഷകർ, അക്കാഡമിക് വിദഗ്ധർ, ചിന്തകർ എന്നിവരെ ഉൾപ്പെടുത്തി ഉന്നത നിലവാരത്തിലുള്ള ദേശീയ, അന്തർദേശീയ സെമിനാറുകളും പാനൽ ചർച്ചകളും ചടങ്ങിൽ സംഘടിപ്പിച്ചു.

കയർ കേരള 2017

കേരള സർക്കാരിന്റെ കയർ വികസന വകുപ്പിനുവേണ്ടി കെ എസ് സി സി-യുമായി  സഹകരിച് എൻ സി ആർ എം ഐ, കയർ കേരള 2017 ന്റെ കോ-ഓർഡിനേറ്റിംഗ് ഏജൻസി ആയി പ്രവർത്തിച്ചു. 2017 ഒക്‌ടോബർ 5 മുതൽ 9 വരെയായിരുന്നു കയർ കേരള എക്‌സിബിഷൻ. എഫ് ഐ സി സി ഐ-യുമായി ചേർന്ന് എൻ സി ആർ എം ഐ ലോകമെമ്പാടുമുള്ള 45 രാജ്യങ്ങളിൽ നിന്നായി 150-ലധികം പ്രതിനിധികളെ എത്തിക്കുകയും പങ്കെടുപ്പിക്കുകയും ചെയ്തു .

“കേരള കയർ” – ബ്രാൻഡ് രൂപപ്പെടുത്തൽ

ട്രേഡ് മാർക്ക് സർട്ടിഫിക്കേഷന്റെ കീഴിൽ കയറിന്റെ ഗുണനിലവാര വിലയിരുത്തൽ ഉറപ്പാക്കുന്നതിനൊപ്പം ഒരു ബ്രാൻഡ് നാമവും ലോഗോയും നേടിക്കൊണ്ട്, കയർ, കയർ ഉൽപ്പന്നങ്ങൾ എന്നിവക്കായി ഒരു ബ്രാൻഡ് ബിൽഡിംഗ് പ്രോഗ്രാം എൻ.സി.ആർ.എം.ഐ കേരളത്തിൽ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. "കേരള കയർ - ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുവർണ്ണ നാര് " എന്ന് അറിയപ്പെടുന്ന ബ്രാൻഡിന് ട്രേഡ് മാർക്ക് സർട്ടിഫിക്കേഷൻ (നമ്പർ 1560984, 1545286, 1545285 & 1560895) ലഭിച്ചു. കൂടാതെ, നാരുകൾ, കയറുകൾ, വലകൾ, ട്വയിൻ, പരവതാനികൾ, മാറ്റിങ്ങുകൾ, റഗ്ഗുകൾ, ജിയോടെക്‌സ്റ്റൈൽസ് എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണിക്ക് കയർ വ്യാപാരമുദ്ര അംഗീകരിച്ചിട്ടുണ്ട്.

ഡിജിറ്റൽ കയർ റണ്ണേജ് മീറ്ററിന്റെ രൂപകൽപ്പന