ഡിവിഷനെക്കുറിച്ച്

എൻ സി ആർ എം ഐ കെമിക്കൽ ഡിപ്പാർട്ട്‌മെന്റ് എൻ സി ആർ എം ഐയുടെ ലാബ് ബ്ലോക്കിലാണ് പ്രവർത്തിക്കുന്നത്. പരിസ്ഥിതി സൗഹൃദമായ പ്രോസസ്സിംഗ് ടെക്നിക്കുകൾ ഉപയോഗിച്ച് പരീക്ഷണങ്ങളിലൂടെയും ട്രയലുകളിലൂടെയും ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രോജക്‌ടുകൾ, ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ സാങ്കേതിക വിദ്യകൾ എന്നിവയുടെ വികസനത്തിന് കെമിക്കൽ വിഭാഗം പ്രധാന പങ്ക് വഹിക്കുന്നു
കയർ നാരുകളുടെയും ചകിരിച്ചോറുകളുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും ഗുണനിലവാരം തുടർച്ചയായി പരിശോധിക്കാൻ കെമിക്കൽ വിഭാഗത്തിലെ ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാണ്. കയർ നാരുകളുടെയും ചകിരിച്ചോറുമായി ബന്ധപ്പെട്ട ഉൽപന്നങ്ങളുടെയും ഭൗതിക-രാസ സ്വഭാവത്തിന്റെയും അടിസ്ഥാനത്തിൽ കെമിക്കൽ വിഭാഗം ടെസ്റ്റിംഗ് സേവനങ്ങൾ ബാഹ്യ ഉപഭോക്താക്കൾക്ക് നൽകുന്നു. വ്യവസായങ്ങൾക്കും സൊസൈറ്റികൾക്കും പ്രവർത്തനക്ഷമമായ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനുള്ള പ്രധാന പദ്ധതികളുമായി വകുപ്പ് സദാ സജീവമാണ്

കോക്കൊഓറ എയർ ഫ്രഷ്നർ

പരമ്പരാഗതമായി നമ്മൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കെമിക്കലുകൾ അടങ്ങിയ എയർ ഫ്രഷ്നറുകൾക്ക് പകരമായി തീർത്തും വിഷരഹിതമായ ഒരു എയർ ഫ്രഷ്നറാണ് എൻ സി ആർ എം ഐ വികസിപ്പിച്ചെടുത്ത കൊക്കോഓറ. ഇത് തീർത്തും പ്രകൃതിദത്തമായ നമ്മുടെ ചകിരിച്ചോറും സസ്യങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്ന എസ്സെൻഷ്യൽ ഓയിലും കൊണ്ട് നിർമ്മിച്ചിരിക്കുന്നതിനാൽ വീടുകളിലും കാറുകളിലും ജോലിസ്ഥലങ്ങളിലും കുട്ടികൾ സമയം ചിലവഴിക്കുന്ന സ്ഥലങ്ങളിലുമെല്ലാം വളരെ സുരക്ഷിതമായി ഉപയോഗിക്കാം എന്നുള്ളതാണ് ഇതിനെ വേറിട്ട് നിർത്തുന്നത്. ചകിരിച്ചോറിൽ നിന്നും നിർമ്മിതമായതു കൊണ്ടു തന്നെ ഉപയോഗ ശേഷം ഇത് മണ്ണിൽ അലിഞ്ഞ് ചേർന്ന് പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നില്ല എന്നുള്ളതും ഇതിന്റെ പ്രത്യേകതയാണ്. നിയന്ത്രിത റിലീസ് ഡിഫ്യൂഷൻ മെക്കാനിസം കൊക്കോ ഓറയെ ദീർഘകാലം സുഗന്ധം നിലനിർത്താൻ പ്രാപ്‌തമാക്കുന്നതിനാൽ മറ്റുള്ള എയർഫ്രഷ്നറുകളെ അപേക്ഷിച്ച് വളരെക്കാലം കൊക്കോ ഓറ ഉപയോഗിക്കാൻ സാധിക്കുന്നു. പൂർണ്ണമായും അലർജി ഉണ്ടാക്കാത്ത പൊടി രഹിതവും പരിസ്ഥിതി സൗഹാർദ്ദവും ചോർച്ച രഹിതവുമായ പാക്കേജിംഗിലാണ് കൊക്കോ ഓറ വിപണനത്തിന് തയ്യാറാക്കിയിട്ടുള്ളത് . പേപ്പർ സാഷേ, സ്റ്റീൽ ക്ലിപ്പുകൾ, നെയ്‌ത കോട്ടൻ പൗച്ച്, മുള കൊണ്ടുള്ള കണ്ടൈനർ എന്നിവയാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. സെഡാൻ, ഹാച്ച് ബാക്ക് എന്നീ വലിയ ക്യാബിൻ സ്പെയിസുള്ള എല്ലാ കാറുകൾക്കും അനുയോജ്യമായ വലിപ്പത്തിലും ഡ്രൈവറുടെ കാഴ്ച മറയ്ക്കാത്ത രീതിയിലുള്ളതുമായ കൊക്കോഓറ വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നു. താലേറ്റുകൾ, പരാബെൻസ്, സൾഫേറ്റുകൾ എന്നിവ ഒന്നും തന്നെ അടങ്ങിയിട്ടില്ലാത്ത കൊക്കോഓറ ലബോറട്ടറിയിൽ പരീക്ഷിച്ച് സാക്ഷ്യപ്പെടുത്തിയ ഉൽപ്പന്നം കൂടിയാണ്. കൊക്കോഓറ ഗ്രാനുലേറ്റ്സ്, കൊക്കോഓറ ജെൽ, കൊക്കോഓറ ഫൈബേഴ്സ്, കാറുകളിൽ ഘടിപ്പിക്കാവുന്ന വെന്റ് ക്ലിപ്സ് , കൊക്കോഓറ സാഷേയ്സ് എന്നീ അഞ്ച് വ്യത്യസ്‌ത തരങ്ങളിലും വിവിധ ഇനം സുഗന്ധങ്ങളിലും കൊക്കോഓറ ഇപ്പോൾ ലഭ്യമാണ്. നമ്മുടെ താൽപര്യമനുസരിച്ച് ഇതിന്റെ മണം ഇഷ്‌ടാനുസൃതം മാറ്റാം എന്നതും കൊക്കൊഓറയെ മറ്റുള്ള ഉത്പന്നങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

റെറ്റ് ലിക്ക്വർ സംസ്‌കരിക്കുന്നതിനുള്ള രാസ, ജൈവ പ്രക്രിയകളുടെ വികസനം

നാളികേരത്തിന്റെ തൊണ്ടിൽ നിന്ന് ചകിരി നാരുകൾ വേർതിരിച്ചെടുക്കുന്ന, പരമ്പരാഗത രീതിയായ തൊണ്ട് വെള്ളത്തിൽ കുതിർത്ത്, നാരുകൾ വേർതിരിക്കുന്ന റെറ്റിങ് പ്രക്രിയ സമയമെടുക്കുന്നതാണ്. മാത്രമല്ല ഉപോൽപ്പന്നമായി റെറ്റിങ് ജലവും ലഭിക്കുന്നു. ഈ ജലം പരിസ്ഥിതി മലീനീകരണത്തിന് കാരണമാകുന്നു. എന്നാൽ മെക്കാനിക്കലായി ചകിരി നാരുകൾ വേർതിരിക്കുന്നത് ഈ പരമ്പരാഗത രീതിയെക്കാളും വേഗത്തിലും പരസ്ഥിതി സഹാർദ്ദമായുമുള്ള ഒരു ബദൽ സംവിധാനമാണ്. ഇത്തരത്തിൽ വേർതിരിച്ച പരുപരുത്ത ചകിരി നാരുകൾ നല്ല തവിട്ട് നിറമുള്ളതും ഓക്സഡൈസ് ചെയ്യാൻ കഴിയുന്നവയുമാണ്. ഡിഫൈബറിംഗ് ചെയ്‌തെടുത്ത നാരുകൾ 24 മണിക്കൂർ ജലത്തിൽ കുതിർക്കുന്നത് ഭാരം കുറയുന്നതിനും ദൃഢമായ ഘടനക്കും കാരണമാകുന്നു. ഇങ്ങനെ ലഭിക്കുന്ന ജൈവാംശം കലർന്ന തവിട്ട് നിറത്തിലുള്ള ജലത്തെയാണ് റെറ്റ് ലിക്ക്വർ എന്ന് വിളിക്കുന്നത്. ഇത് പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നതാണ്.

ഫെർമെനന്റുകൾ ഉപയോഗിച്ചുള്ള ജൈവ സംസ്‌കരണ രീതി പരീക്ഷിച്ച് പ്രയോഗിച്ചതിലൂടെ ഒരു ഡബിൾ-ചേംബർഡ് ഫെർമെന്റർ ഡിസൈൻ, റെറ്റ് ലിക്ക്വറിന്റെ ബയോളജിക്കൽ ഓക്‌സിജൻ ഡിമാൻഡ്) (ബി ഒ ഡി) കുറയുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞു. ഈ ജൈവ സംസ്‌കരണത്തിന് ആവശ്യമായ മിശ്രിതമുണ്ടാക്കാൻ ചാണക സ്ലറി,മോര് കൂടാതെ കടലാസ് ഫാക്ടറിയിൽ നിന്നുള്ള എഫ്ലുവന്റ്സ് എന്നിവയാണ് ഉപയോഗിക്കുന്നത്. ഇതിൽ നിന്ന് നിർമ്മിക്കുന്ന ബയോ ഇനോക്കുലം ഉപയോഗിച്ചാണ് റെറ്റ് ലിക്വറിനെ സംസ്‌കരിക്കുന്നത്. തുടർന്ന് ചിരട്ട ചീളികൾ ഉപയോഗിച്ച് ഫിൽട്ടർ ചെയ്ത് ശൂദ്ധീകരിക്കുന്നു. ഇനോകുലം സ്രോതസ്സുകളുടെയും ശുദ്ധീകരിച്ച ജലത്തിന്റെയും ഗുണനിലവാരത്തിന്റേയും കൂടുതൽ വിശകലനത്തിനും പഠനത്തിനും ഈ സംസ്‌കരണ രീതി ഉപയോഗിക്കുന്നു

Chemical treatment of ret liquor"
Chemical treatment of ret liquor
Anaerobic Fermenter for the biological "
Anaerobic Fermenter for the biological

COCOAURA – Fragrance, Nature’s Way

COCOAURA, an organic car freshener, was developed as a natural alternative to traditional chemical air fresheners. It is meticulously crafted from coir pith and fibre, natural materials sourced from coconut husk, and provides a safe, chemical-free way to energise interior areas. Even after the product's usable life expires, the used coir pith and fibre may find a second life enhancing gardening soil. The product is incredibly eco-friendly and produces no waste during manufacture. COCOAURA has antibacterial and antifungal properties in addition to controlled release diffusion capabilities. There are five different ways to get COCOAURA: granulates, fibres, gel, sachets, and vent clips.

Development of chemical and biological system to treat ret liquor

In the process of coir fiber extraction from coconut husks, the traditional method of retting, involving soaking the husks in water, is time-consuming and generates retted water as a by-product. Discharging this water improperly can lead to pollution. Mechanical extraction of coir fiber is a quicker alternative, but it results in bright-colored fiber that can oxidize and become brown and coarse. Soaking the fiber for 24 hours after defibring helps reduce lightfastness and improves texture. The washed water from this process, known as ret liquor, is brown due to the organic matter present and can be harmful if released into water bodies.

The study also explores the use of biological treatment using fermenters. A double-chambered fermenter design showed a reduction in BOD (Biological Oxygen Demand) of ret liquor. The system employs a mixture of cow dung slurry, cheese whey, and effluent from the paper industry as a source of bio-inoculum for anaerobic digestion of coir ret effluent, followed by filtration through coconut shell pieces. This treatment method holds promise for further analysis and standardization of inoculum sources and treated water quality.

Chemical treatment of ret liquor"
Chemical treatment of ret liquor
Anaerobic Fermenter for the biological "
Anaerobic Fermenter for the biological