പരിസ്ഥിതി സൗഹാർദ്ദപരമായ ഗ്രോബാഗുകൾ ആണ് ഇ-കയർ ബാഗുകൾ; സംസ്‌കരിച്ച പ്രകൃതിദത്ത കയർമാറ്റിംഗിൽ നിന്നാണ് ഇത് നിർമ്മിക്കുന്നത്. പരിമിതമായ സ്ഥലസൗകര്യമുള്ളിടങ്ങളിൽ പൂന്തോട്ട നിർമ്മിതിയ്‌ക്കും, പച്ചക്കറികൾ, ഔഷധ സസ്യങ്ങൾ, പഴങ്ങൾ, ഇൻഡോർ സസ്യങ്ങൾ തുടങ്ങിയവ വളർത്തുവാൻ അനുയോജ്യവുമാണ് ഈ ബാഗുകൾ. പുനരുപയോഗിക്കാവുന്നതും ഈട് നിൽക്കുന്നതുമായ ഇവ ചെടികളുടെ വേരുകൾ വളയുന്നതും വളർച്ച മുരടിക്കുന്നതും തടയുന്നു. ശൈത്യകാലത്തും വേനൽക്കാലത്തും ഇത് മികച്ച ഇൻസുലേഷനും നൽകുന്നു. പ്ലാസ്റ്റിക്കിൽ നിന്ന് വ്യത്യസ്‌തമായി കയർ ഫാബ്രിക് ചെടികളുടെ വേരുകളിലേക്ക് വായു എത്താൻ അനുവദിക്കുന്നതു മൂലം മണ്ണ് കട്ടപിടിക്കുന്നത് തടയുകയും ചെയ്യുന്നു.
