സ്റ്റൈപ്പൻഡോട് കൂടിയ തൊഴിൽ നൈപുണ്യ പരിശീലനം

പട്ടികജാതി വികസന വകുപ്പും കയർ വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കയർ ഗവേഷണ കേന്ദ്രമായ നാഷണൽ കയർ റിസർച്ച് ആന്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടും (NCRMI) സംയുക്തമായി കേരളത്തിലുടനീളം വിവിധ ജില്ലകളിൽ സ്റ്റൈപ്പൻഡോട് കൂടിയ തൊഴിൽ നൈപുണ്യ പരിശീലനം നടത്തുന്നു. എട്ടാം ക്ലാസ് അടിസ്ഥാനയോഗ്യതയും 50 വയസ്സുവരെ പ്രായമുള്ള പട്ടികജാതി വനിതകൾക്കാണ് ഈ പരിശീലനം സംഘടിപ്പിക്കുന്നത്. മെയ് മാസത്തിൽ ആരംഭിക്കുന്ന ഈ പരിശീലനത്തിന് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ഈ പരിശീലനത്തിന്റെ വിശദാംശങ്ങൾക്കായി www.ncrmi.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ 0471- 2730788 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക. ഈ പരിപാടി പൂർണ്ണ വിജയമാക്കുവാൻ എല്ലാ പട്ടികജാതി വനിതകളും ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

  1. ഫ്രെയിം മാറ്റ് പരിശീലന പരിപാടി - അപേക്ഷ ക്ഷണിക്കുന്നു
  2. സ്റ്റൈപ്പൻഡോട് കൂടിയ കയര്‍ ഭൂവസ്ത്ര നിര്‍മ്മാണ വിധാന പരിശീലനം - അപേക്ഷകള്‍ ക്ഷണിക്കുന്നു
  3. സ്റ്റൈപ്പൻഡോട് കൂടിയ ചകിരിച്ചോറ് കമ്പോസ്റ്റ് പരിശീലനം - അപേക്ഷ ക്ഷണിക്കുന്നു