ഇളം തേങ്ങയുടെ തൊണ്ടിനെ പൊടിച്ച് വിവിധ ആവശ്യങ്ങൾക്ക് ഉതകുന്ന രീതിയിലേക്ക് മാറ്റുക, പ്രത്യേകിച്ചും സോയിൽ കണ്ടീഷനിംഗിനുതകുന്ന രീതിയിലാക്കി മാറ്റുന്നതിനാണ് ടെൻഡർ കോക്കനട്ട് ക്രഷർ ഉപയോഗിക്കുന്നത്. ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോകുന്ന സൗകര്യത്തിനായി ഒരു ട്രാക്‌ടറുമായാണ് ടെൻഡർ കോക്കനട്ട് ക്രഷർ ബന്ധിപ്പിച്ചിരിക്കുന്നത്. കൂടാതെ ഇലക്‌ട്രിസിറ്റിയ്‌ക്ക് പകരമായി 20എച്ച് പി, പി ടി ഒ ഷാഫ്‌ടിലാണ് ഇത് പ്രവർത്തിക്കുന്നത്.
ഉപയോഗങ്ങൾ – മണ്ണിന്റെ കണ്ടീഷണർ, തൈകൾ നടുന്നതിനാവശ്യമായ ഫില്ലർ മെറ്റീരിയൽ, കാർഷിക പുതയിടൽ, ബയോചാർ നിർമ്മാണം, ചാർക്കോൾ ബ്ലോക്ക് നിർമ്മാണം
സവിശേഷതകൾ – 52 ജ്വാ ബ്ലേഡ് ക്രഷർ, ശക്തമായ ഘടന, പി ടി ഒ ഡയറക്‌ട് ഡ്രൈവ്, മാനുവൽ ഹൈഡ്രോളിക് ലിഫ്റ്റിംഗ്, ഫീഡ് ഹോപ്പർ, എള്ളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കുന്നത്, എളുപ്പത്തിൽ കൊണ്ട് പോകാൻ സൗകര്യപ്രദമായത്, ചെറിയ സ്ഥലത്തും ഉപയോഗിക്കാൻ സാധിക്കുന്നത്, ഗതാഗത സമയത്തും മെഷീൻ യഥാർത്ഥ രൂപത്തിൽ തന്നെയായിരിക്കും, സെൻട്രിഫ്യൂഗൽ ഹാമറിംഗ് രീതി, ചെറിയ തോതിലും വലിയ തോതിലുമുള്ള പ്രോജക്‌ടുകൾക്കുതകുന്ന ക്രഷിംഗ് കപ്പാസിറ്റി, കുലുക്കമുണ്ടാകാത്ത രീതിയിൽ ഉപയോഗിക്കാൻ സഹായിക്കുന്ന അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്ന കാലുകൾ
ടെക്നിക്കൽ വിവരങ്ങൾ –
പ്രോസസ്സിംഗ് സ്‌പീഡ് – 4000-4800 തൊണ്ടുകൾ ഒരു ദിവസം
ഫീഡിന്റെ ഉയരം – 130 സെ മീ
അൺലാഡൻ ഭാരം – 650 കി.ഗ്രാം
ഹോപ്പർ വിഡ്ത് – 350 എം എം
ഉപകരണത്തിന്റെ ഉയരം – 100 സെ മീ
ഉപകരണത്തിന്റെ വീതി – 100 സെ മീ
ഉപകരണത്തിന്റെ നീളം – 090 സെ മീ (ട്രാക്‌ടർ കൂടാതെ)
റേറ്റഡ് പവർ – 020 എച്ച് പി
ഗ്രൗണ്ട് ക്ലിയറൻസ് – 470 എം എം (മറ്റൊരിടത്തേക്ക് മാറ്റുമ്പോൾ)