ഡിവിഷനെക്കുറിച്ച്
ജിയോ ടെക്നിക്കൽ ഡിവിഷന്റെ പ്രധാന പ്രവർത്തനമേഖല . അപ്ലൈഡ്, ഡെവലപ്മെന്റ് , ഓപ്പറേഷൻ റിസർച്ച് എന്നിവയുടെ ഗവേഷണം നടത്തുന്നതിലൂടെ, വിവിധ പ്രകടനപരവും (ഡമോൺസ്ട്രേറ്റീവ്) സഹകരണപരവുമായ പ്രോജക്ടുകൾ നടത്തി കയറിന്റെ വൈവിധ്യമാർന്ന എഞ്ചിനീയറിംഗ് ആപ്ലിക്കേഷനുകളുടെ വികസനത്തിലും വ്യാപനത്തിലും ഡിവിഷൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഗവേഷണത്തിന് അനുബന്ധമായി, മണ്ണ്, നാരുകൾ, നൂൽ, ജിയോടെക്സ്റ്റൈൽ (ഭൂവസ്ത്രം) എന്നിവയുടെ വിവിധ ഭൗതികവും എഞ്ചിനീയറിംഗ് ഗുണങ്ങളും പരിശോധിക്കുന്നതിനായി NCRMI - ൽ സുസജ്ജമായ ഒരു ജിയോ ടെക്നിക്കൽ എഞ്ചിനീയറിംഗ് ലബോറട്ടറി സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഫൈബർ, കയർ, ഭൂവസ്ത്രം എന്നിവയുടെ പരിശോധനാ സൗകര്യമാണ് ജിയോടെക്നിക്കൽ ലാബിലുള്ളത്
നെടുമുടി പഞ്ചായത്തിൽ കൊക്കോലോഗ് ഉപയോഗിച്ച് നടത്തിയ കനാൽ സംരക്ഷണ പദ്ധതി
ആലപ്പുഴ ജില്ലയിലെ നെടുമുടി പഞ്ചായത്തിൽ കനാലിന്റെ തീര തകർച്ച മൂലമുണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ നിന്ന് നെൽവയലിനെയും ജനവാസകേന്ദ്രങ്ങളെയും സംരക്ഷിക്കുന്നതിനായി കനാലിന്റെ തീരം കൊക്കോലോഗുകൾ ഉപയോഗിച്ച് ബണ്ട് ബലപ്പെടുത്തുന്ന ഒരു പദ്ധതിയാണിത്. കനത്ത മഴ ലഭിച്ചിട്ടും, കൊക്കോലോഗുകൾ ഉപയോഗിച്ച് ബലപ്പെടുത്തിയ പ്രദേശത്ത് ഒരു തകർച്ചയും നിരീക്ഷിക്കപ്പെട്ടില്ല, അല്ലാത്തപക്ഷം ഈ തീരമിടിച്ചിൽ ഒരു സാധാരണ പ്രതിഭാസമായിരുന്നു. ഈ പ്രദേശത്ത്, പ്രധാനമായും വെള്ളപ്പൊക്കം കാരണം നെൽകൃഷി ഒരു വർഷത്തിൽ ഒരു സീസണിൽ മാത്രമായി പരിമിതപ്പെടുത്തുകയുണ്ടായി . എന്നാൽ കൊക്കോ ലോഗ് ഉപയോഗിച്ചതോടെ വെള്ളത്തിന്റെ സമ്മർദത്തെ അതിജീവിക്കാൻ കവിഞ്ഞു. തൽഫലമായി, നെൽവയൽ വെള്ളം കയറുന്നതിൽ നിന്ന് സംരക്ഷിക്കപ്പെട്ടു. 15-20 വർഷത്തിനു ശേഷം നെടുമുടിയിലെ കർഷകർക്ക് ഒരു വർഷത്തിൽ രണ്ടാം തവണയും നെൽകൃഷി ചെയ്യാൻ സാധിച്ചു.
കയർ ഉപയോഗിച്ചുള്ള റോഡ് ഡിവൈഡറിന്റെ നിർമാണം
എൻ സി ആർ എം ഐ വികസിപ്പിച്ചെടുത്ത കയർ ഡിവൈഡർ പരമ്പരാഗതമായ സിമന്റ്, ഇഷ്ടിക, എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന ഡിവൈഡറിൽനിന്ന് വ്യത്യസ്തമായി കയർ കൊക്കോലോഗ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതും ഒരു പരിസ്ഥിതി സൗഹാർദ്ദ ഉത്പന്നമാണ്. കയർ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നതിനാൽ വളരെ ചിലവ് ചുരുക്കി ഗതാഗത ക്രമീകരണത്തിനുതകുന്ന തരത്തിലുള്ളതാണെന്നത് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. മറ്റ് ഡിവൈഡറുകളെ അപേക്ഷിച്ച് കയറുകൊണ്ട് നിർമ്മിച്ചിരിക്കുന്നതിനാൽ വാഹനങ്ങൾ ഡിവൈഡറുകളിൽ തട്ടിയുള്ള അപകടങ്ങളുടെ ആഘാതം ഗണ്യമായി കുറയ്ക്കുവാൻ സഹായകരമാണ്. മണ്ണിന്റെ ലഭ്യത കുറവുള്ള പ്രദേശങ്ങളിൽ ഈ ഡിവൈഡറുകൾ നമുക്ക് ഉപയോഗപ്പെടുത്താൻ സാധിക്കും . സസ്യങ്ങൾ വച്ച് പിടിപ്പിച്ച് സൗന്ദര്യവല്ക്കരണം നടത്തുവാനും വെള്ളം ആഗീരണം ചെയ്ത് സൂക്ഷിക്കുവാൻ കഴിയുന്നതിനാൽ വേനൽകാലത്ത് ജലസേചന തോത് കുറയ്കുവാനും സഹായിക്കുന്നു
കയർ ഭൂവസ്ത്രം ഉപയോഗിച്ച് പാറക്കെട്ടുകളെ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതി
മണ്ണൊലിപ്പ് തടയുന്നതിനുള്ള ഏറ്റവും ഉചിതമായ പരിഹാരം സസ്യങ്ങളും മരങ്ങളും വച്ച് പിടിപ്പിക്കുകയാണ്. വേരുറപ്പിക്കാൻ കഴിയുന്ന മണ്ണ് പോലെയുള്ള ഒരു മാധ്യമത്തിൽ ഇത് തീർച്ചയായും സാധ്യമാണ്. എന്നാൽ പാറകളുടെ കാര്യത്തിൽ സസ്യാവരണം സാധ്യമല്ല . കയർ കൊക്കോലോഗ് ,കയർ പിത്ത്, കയർ ഭൂവസ്ത്രം എന്നിവയുടെ സംയോജിതമായ ഉപയോഗത്തിലൂടെ പാറക്കെട്ടുകളിൽ സസ്യാവരണം വരുത്തുവാൻ ഫലപ്രദമായി സാധിച്ചു. ഇതിലൂടെ കാലക്രമേണ പാറ പൊടിഞ്ഞ് മണ്ണായി തീരും എന്നുള്ളതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
കയർ അക്കോസ്റ്റിക് പാനൽ
ഇന്റീരിയർ ഡെക്കറേഷനായി NCRMI വികസിപ്പിച്ചെടുത്ത ഒരു കയറുല്പന്നമാണ് കയർ അക്കോസ്റ്റിക്ക് പാനൽ. ചകിരി നാരുപയോഗിച്ച്നിർമ്മിക്കുന്നതിനാൽ ശബ്ദം ആഗീരണം ചെയ്യുവാനുള്ള കഴിവ് ഇത്തരം ബോർഡുകൾക്കുണ്ട്. വളരെ ചിലവ് കുറഞ്ഞതും വ്യത്യസ്ത കനത്തിൽ നിർമ്മിച്ചെടുക്കാവുന്ന ഇവ ഫോൾസ് സീലിംഗ് പാർട്ടീഷനുകൾ, ഭിത്തികൾ എന്നീ നിർമ്മിതികൾക്കായി ഉപയോഗിക്കാവുന്നതും പരിസ്ഥിതി സൗഹാർദ്ദപരവും, അഗ്നിയെ ചെറുക്കുന്നതുമായ സൗന്ദര്യാത്മകമായ ഒരു മികച്ച ഉത്പന്നമാണ്. ചുമരുകൾ മോടി പിടിപ്പിക്കുന്നതിനും ഈ പാനലുകൾ ഉപയോഗപ്രദമാണ്. അക്കോസ്റ്റിക്ക് പാനലുകൾ ഓഫീസുകൾക്ക് അനുയോജ്യമായതും വിപണിയിൽ ലഭ്യമായ വസ്തുക്കളോട് കിടപിടിക്കുന്നതുമാണ്. മാത്രമല്ല വിപണിയിൽ ലഭിക്കുന്ന അക്കോസ്റ്റിക്ക് പാനലുകളെക്കാൾ വിലയും കുറവാണ്.
കയർ ബൈൻഡർലെസ് ബോർഡ്
പരിസ്ഥിതി സൗഹാർദ്ദവും ബൈൻഡർ ഇല്ലാത്തതും ഉന്നത പെർഫോമൻസ് ഉള്ളതുമായ ബോർഡ് മെറ്റീരിയലുകൾ നിർമ്മിക്കുന്നതിനുള്ള അടിസ്ഥാന വസ്തുവായി നാളികേരത്തിന്റെ തൊണ്ട് ഉപയോഗിക്കാം. ചകിരി നാരിന്റെ സവിശേഷമായ രാസഘടന, പ്രത്യേക ലിഗ്നിന്റെ സാന്നിധ്യം എന്നിവ ഉയർന്ന നിലവാരമുള്ള കയർ ഫൈബർ ബോർഡുകൾ നിർമ്മിക്കുവാൻ ഇതു കൊണ്ട് സാധ്യമാകുന്നു. നല്ല ബലമുള്ള കട്ടിയുള്ള ബോർഡ് നിർമ്മിക്കാൻ ലളിതവും കാര്യക്ഷമവുമായ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇങ്ങനെ ഉല്പാദിപ്പിച്ച ബോർഡ് മെറ്റീരിയൽ വാണിജ്യാടിസ്ഥാനമാക്കിയുള്ള പാനലുകളുമായി താരതമ്യപ്പെടുത്താവുന്നതോ അതിലും മികച്ചതോ ആണെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. ബോർഡുകൾ പരസ്പരം മുകളിൽ പരന്ന പ്രതലത്തിന് മുകളിലായി ബോർഡുകൾ പരസ്പരം ഉറപ്പിക്കുവാൻ സാധ്യമാണ്. സാധാരണ മരപണിക്കാർ ഉപയോഗിക്കുന്ന പണിയായുധങ്ങൾ ഈ ബോർഡിൽ ഡ്രില്ലിങ്ങിനും മറ്റ് മിനുസപ്പെടുത്തുന്ന ജോലികൾക്കും ഉപയോഗിക്കാൻ കഴിയും എന്നതാണ് ഇതിന്റെ മേന്മ
കയർ പോളിമർ സംവിധാനങ്ങൾ ഉപയോഗിച്ച് ബയോഡീഗ്രേഡബിൾ മൾച്ചിംഗ് മാറ്റ് വികസിപ്പിക്കൽ
NIIST-യും NCRMI-യുമായി സഹകരിച്ച് കയർ മൾച്ചിങ് മാറ്റിന്റെ ഈട് വർദ്ധിപ്പിക്കുന്നതിനായി ഒരു ബദൽ ബോണ്ടിങ് മെറ്റീരിയലായി വിവിധതരം പോളിമറുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഇതിന്റെ ഫലമായി ബയോഡീഗ്രേഡബിൾ കയറും, പോളിമറുകളും സംയോജിപ്പിച്ച് ഗുണനിലവാരം കൂടിയതും ഈട് നില്ക്കുന്നതുമായ മൾച്ചിങ് ഷീറ്റുകൾ/മാറ്റുകൾ എന്നിവ നിർമ്മിച്ചിട്ടുണ്ട്. കയർ മൾച്ചിങ് മാറ്റുകൾ ലബോറട്ടറി സ്കെയിലിൽ ഉല്പാദിപ്പിക്കുകയും ഇവയുടെ മെക്കാനിക്കൽ, ഒപ്റ്റിക്കൽ സവിശേഷതകൾ പഠിക്കുകയും ചെയ്തു. ചകിരി നാരിന് ജൈവീക ജീർണ്ണനം സംഭവിക്കുന്നതിനാൽ ഇങ്ങനെ ഉൽപ്പാദിപ്പിക്കുന്ന മൾച്ചിങ് കയർ മാറ്റുകൾക്ക് പരമ്പരാഗത പോളിമർ ഉപയോഗിച്ച് നിർമ്മിക്കുന്നവയെക്കാൾ ഗുണങ്ങളേറെയാണ്
ഓട്ടോമോട്ടീവ്, ഗാർഹിക ആവശ്യങ്ങൾക്കായി കയർ ഫൈബർ-റീ ഇൻഫോഴ്സ്ഡ് പോളിമർ കോമ്പോസിറ്റ് ഉല്പ്പന്നങ്ങളുടെ രൂപകൽപ്പനയും വികസനവും.
സി ബി പി എസ് ടിയും എൻ സി ആർ എം ഐയും തമ്മിലുള്ള സഹകരണ പദ്ധതിയുടെ ഭാഗമായി വാണിജ്യ ആവശ്യങ്ങൾക്കായി പരിസ്ഥിതി സൗഹൃദ സുസ്ഥിര കയർ ഫൈബർ റീ ഇൻഫോഴ്ഡ് ഗ്രീൻ കോമ്പോസിറ്റുകൾ വികസിപ്പിച്ചെടുത്തു. പരിസ്ഥിതി സൗഹൃദ ഇന്റീരിയർ ഓട്ടോമോട്ടീവ് ഭാഗങ്ങൾ നിർമ്മിക്കുന്നതിനുള്ള ഓട്ടോമോട്ടീവ് വ്യവസായത്തിലെ നിലവിലെ ആവശ്യകതകളാണ് ആപ്ലിക്കേഷൻ ഗവേഷണത്തിലേക്ക് നയിച്ചത്. പിപി-കയർ സംയുക്ത ആഭ്യന്തര ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള ഒരു പ്രോട്ടോടൈപ്പ് ഡിസൈൻ വികസിപ്പിച്ചെടുത്തു. മറ്റ് തെർമോപ്ലാസ്റ്റിക് ഉൽപ്പന്നങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ജല ആഗീരണ ശേഷി, ഉയർന്ന കാഠിന്യം എന്നീ മികച്ച മെക്കാനിക്കൽ ഗുണങ്ങൾ ഇങ്ങനെ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്കുണ്ട്. മരത്തടികൾക്ക് പകരം വയ്ക്കാവുന്ന ശാസ്ത്രീയ ബദൽ മാർഗ്ഗമായ കയർ പോളിമർ കോമ്പോസിറ്റ് ബോർഡുകൾ കയറിന്റെ ആത്യന്തിക ഉപയോഗത്തിനുതകുന്ന ഒരു പുതിയ എഞ്ചിനീയറിംഗ് ആപ്ലിക്കേഷൻ ആണ്.
കയർ ജിയോസെൽ - ചരിവുകൾ ബലപ്പെടുത്തുന്നതിനും കൃഷി ചെയ്യുന്നതിനുമുള്ള ഒരു ശാസ്തീയ മാർഗ്ഗം.
ചരിഞ്ഞ ഭൂപ്രകൃതിയിലെ തീവ്രമായ മണ്ണൊലിപ്പിന് ഉചിതമായ പരിഹാരം സസ്യാവരണം സ്ഥാപിക്കലാണ്, ഇതിലൂടെ സസ്യങ്ങളിലെ വേരുകൾ മണ്ണിൽ ഊർന്നിറങ്ങി മേൽമണ്ണിനെ പിടിച്ച് നിർത്തി മണ്ണൊലിപ്പിനെ പ്രതിരോധിക്കുന്നു. ഇങ്ങനെയുള്ള പ്രദേശങ്ങളെ കൃഷിയോഗ്യമായ പ്രദേശങ്ങളാക്കി മാറ്റുന്നതിനും ചരിവ് ബലപ്പെടുത്തുന്നതിനും വേണ്ടി ഉപയോഗിക്കാവുന്ന ഒരു ഉല്പന്നമാണ് കയർ ജിയോസെൽ. ശക്തമായ മഴയും , ചരിഞ്ഞ ഭൂപ്രകൃതിയുമാണ് മണ്ണൊലിപ്പിനെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങൾ. ചരിഞ്ഞ ഭൂപ്രകൃതി വിഭാഗങ്ങളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുന്നു. ഇത്തരം സ്ഥലങ്ങളിൽ സസ്യാവരണം സ്ഥാപിച്ച് ദുരന്തങ്ങൾ ഒഴിവാക്കാവുന്നതാണ്. ഇവിടെയാണ് ജീയോസെല്ലിന്റെ പ്രാധാന്യം. സെല്ലുലാർ ഘടനയിൽ മണ്ണ് അടങ്ങിയിരിക്കാൻ കഴിയുന്ന കയർ ഭൂവസ്ത്രം കൊണ്ട് നിർമ്മിച്ച ത്രിമാന തേൻകൂട് (Honey comb Structure) ഘടനയാണ് ജിയോസെല്ലിനുള്ളത്. സെല്ലുലാർ പരിധിക്കുള്ളിൽ, മണ്ണിന്റെ നഷ്ടം കുറയ്ക്കുക മാത്രമല്ല നല്ല വിളവ് നൽകുകയും ചെയ്യുന്ന വിളകൾ കൃഷി ചെയ്യാം.
കയർ ഭൂവസ്ത്രം ഉപയോഗിച്ച് ഭൂതലചരിവ് ബലപ്പെടുത്തൽ
ചരിഞ്ഞ ഭൂപ്രദേശങ്ങളിലുള്ള മണ്ണൊലിപ്പ് നിയന്ത്രിക്കുന്നതിന് കയർ ഭൂവസ്ത്രങ്ങൾ ഫലപ്രദമായി ഉപയോഗിക്കാം. കയർ ഭൂവസ്ത്രം മണ്ണിനെ അകറ്റാതെ ബന്ധിപ്പിക്കുകയും സസ്യങ്ങളുടെ വളർച്ചയ്ക്കും വികാസത്തിനും അനുയോജ്യമായ ഒരു മൈക്രോക്ളൈമറ്റ് രുപപ്പെടുത്തുകയും ചെയ്യുന്നു. സസ്യങ്ങൾ വളരുമ്പോൾ, മണ്ണൊലിപ്പ് തടയപ്പെടുന്നു.
കയർ ഭൂവസ്ത്രത്തിന്റെ പുതയിടലിനായുള്ള ഉപയോഗ സാധ്യത
വിളകളുടെ ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും ഏറ്റുവും പ്രധാനമായി കളകളുടെ വളർച്ച നിയന്ത്രിക്കുന്നതിനുമുള്ള സംരക്ഷണ കവചമായും കയർ ഭൂവസ്ത്രം വൈവിധ്യമാർന്നരീതിയിൽ ഉപയോഗിക്കാം പരിസ്ഥിതി സൗഹൃദ കയർ അടിസ്ഥാനമാക്കിയുള്ള പുതയിടലിന്റെ പ്രയോഗം പ്രകൃതിയെ ദോഷകരമായി ബാധിക്കാതെ മണ്ണിന്റെ ഗുണങ്ങൾ മെച്ചപ്പെടുത്തുന്നു.
കയർ ഭൂവസ്ത്രം ഉപയോഗിച്ച് നദീതടസംരക്ഷണം
ഏകദേശം 5 കിലോമീറ്റർ നീളവും 2 മീറ്റർ ആഴവുമുള്ള ആലപ്പുഴയിലെ മാരാരിക്കുളം വലിയതോട്, കയർ ഭൂവസ്ത്രം ഉപയോഗി ച്ച് സംരക്ഷിക്കുന്നു
കയർ ഭൂവസ്ത്രം ഉപയോഗിച്ച് കുളത്തിന്റെ പാർശ്വഭിത്തി സംരക്ഷണം
കയർ ഭൂവസ്ത്രം ഉപയോഗിച്ച് കുളത്തിന്റെ പാർശ്വഭിത്തി സംരക്ഷിക്കുന്നതിന് ഭൂവസ്ത്രം വിതാനിച്ചതിനു ശേഷം സസ്യജാലങ്ങൾ വച്ച് പിടിപ്പിക്കുന്നു, ഇതു വഴി ജലം ഊർന്നിറങ്ങി ഭൂഗർഭജലത്തിന്റെ റീചാർജ് സാധ്യമാവുന്നു.
കയർ ഭൂവസ്ത്രം ഉപയോഗിച്ചുള്ള റോഡ് നിർമാണം
കയർ ഭൂവസ്ത്രങ്ങൾക്ക് ചരലിനെയും മണ്ണിനേയും വേർതിരിക്കാനും, ഡ്രെയിനേജ് പാളിയായി പ്രവർത്തിക്കാനും നടപ്പാതയെ ബലപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിക്കാനും കഴിയും.
കയർ ഭൂവസ്ത്രം ഉപയോഗിച്ച് റോഡുകൾ ബലപ്പെടുത്തൽ
- കോന്നി-പൂങ്കാവ് പ്രധാന റോഡ് മുതൽ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഓപ്പൺ ഗ്രൗണ്ട് വരെ (50 മീറ്റർ)
• ഏനാദിമംഗലംപഞ്ചായത്തിലുള്ള കൊട്ടാരത്തിൽപടി-നല്ലൂർപടി റോഡ് (440 മീറ്റർ)
• മാരാരിക്കുളം കച്ച റോഡ്, കോമളപറമ്പ് - കുളക്കാട് റോഡ് (320 മീറ്റർ)
• മാരാരിക്കുളം കച്ചാ റോഡ്, കൃഷിഭവൻ - നടുവിലേഴത്ത് റോഡ് (300 മീറ്റർ)
• വള്ളിക്കോട് പഞ്ചായത്തിലെ അംബേദ്കർ കോളനി റോഡ് (570 മീറ്റർ)
• എൻ സി ആർ എം ഐ കാമ്പസ് റോഡ് (345 മീറ്റർ)
• പുത്തൻവിലപ്പാടി - കൊളപ്പാറ റോഡ് വള്ളിക്കോട് പഞ്ചായത്തിൽ (537 മീറ്റർ)
മുളയും കയറും യോജിപ്പിച്ചുള്ള ചുവരുതാങ്ങി നിർമ്മാണം
കയർ ഭൂവസ്ത്രവും മുളയും ഉപയോഗിച്ച് മണ്ണിനെ ബലപ്പെടുത്തി താങ്ങ് ചുവർ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യ എൻ സി ആർ എം ഐ വികസിപ്പിച്ചെടുത്തു. ഈ സാങ്കേതിക വിദ്യ വളരെ ചിലവ് കുറഞ്ഞതും പെട്ടന്ന് നടപ്പിലാക്കാൻ സാധിക്കുന്നതുമാണ്. പരിസ്ഥിക്ക് അനുയോജ്യമായ ഈ സാങ്കേതിക വിദ്യ വിപുലമായി നടപ്പിലാക്കാനുള്ള നടപടിക്രമങ്ങൾ നടത്തി വരുന്നു.
മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിൽ ലാറ്റക്സ് ബാഗുകൾ ഉപയോഗിച്ചുള്ള കടൽത്തീര സംരക്ഷണത്തിന്റെ പ്രദർശന പദ്ധതി
തീരപ്രദേശത്തെ അശാസ്ത്രീയമായ മനുഷ്യന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മൂലം തീരമിടിച്ചിൽ ക്രമാതീതമായി വർദ്ധിക്കുന്നു. കയർ ബാഗുകളിൽ മണ്ണ് നിറച്ച് കടൽ ഭിത്തി നിർമ്മിക്കുകയും അതിനു പുറകിലായി കണ്ടൽ പോലെ തീരപ്രദേശത്ത് വളരുന്ന സസ്യങ്ങൾ വച്ച് പിടിപ്പിച്ച് തീരസംരക്ഷണം സാധ്യമാക്കാം എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിച്ചത്. ജിയോടെക്സ്റ്റൈൽ ബാഗുകൾ പോലെയുള്ള ഭൂവസ്ത്രങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ജിയോസിസ്റ്റം, പരമ്പരാഗത എഞ്ചിനീയറിംഗ് സംരക്ഷണ രീതിയോക്കാളും വളരെ ചിലവ് കുറഞ്ഞ ഒരു ബദൽ സംവിധാനമാണ്.
കയർ ഭൂവസ്ത്രം ഉപയോഗിച്ച് ബണ്ട് സംരക്ഷണം
ബണ്ട് നിർമ്മാണത്തിൽ കയർ ഭൂവസ്ത്രം ഉപയോഗപ്പെടുത്തുന്നതുവഴി ബണ്ടിനെ കൂടുതൽ ദൃഢമാക്കുന്നതിനും ബലപ്പെടുത്തി നിർത്തുന്നതിനും സാധിക്കുന്നു. കയർ ഭൂവസ്ത്രം മണ്ണുമായി ഇഴുകി ചേർന്ന് സസ്യ വളർച്ചയെ ത്വരിതപ്പെടുത്തുകയും നന്നായി ഡ്രെയിനേജ് ചെയ്യുന്നതിനാൽ ദീർഘകാലം ബണ്ടിനെ സംരക്ഷിച്ച് നിർത്തുന്നതിനും സഹായിക്കുന്നു.
കയർ ഭൂവസ്ത്രം ഉപയോഗിച്ചുള്ള സിമന്റ് മോർട്ടറിന്റെ ബലപ്പെടുത്തൽ
NCRMI-യും CUSAT-ഉം തമ്മിലുള്ള സഹകരണ പദ്ധതിയാണിത്. സിമന്റ് കോൺക്രീറ്റിലെ വിള്ളൽ വ്യാപനത്തെ ഭൂവസ്ത്രം ഉപയോഗിച്ച് തടയുന്നു
ഇലക്ട്രിക്കൽ ഇൻസുലേഷനായി പോളിമർ കയർ കോമ്പോസിറ്റുകളുടെ വികസനം
NCRMI-യും NIIST-യും സംയുക്തമായി ചകിരി നാരുകൾ ഉപയോഗിച്ച് ഇലക്ട്രിക്കൽ ഇൻസുലേറ്റിംഗ് തെർമോസെറ്റ് പോളിമർ കോമ്പോസിറ്റുകൾ വികസിപ്പിച്ചെടുത്തു ഇത് ഉയർന്ന വോൾട്ടേജ് ലൈനുകളിൽ ഇൻസുലേറ്ററുകളായി ഉപയോഗിക്കാവുന്നതാണ്
CBR ടെസ്റ്റ് ചെയ്യുന്ന ഉപകരണംFor determining the California Bearing Ratio and expansion characteristics under known surcharge weight of base, sub-base and subgrade soils for the design of roads, pavements and runways. |
|
ഡയറക്ട് ഷിയർ അപ്പാരറ്റസ്Determination of the shear strength and shear parameters of soil. |
|
ജിയോടെക്സ്റ്റൈൽ പെർമിയബിളിറ്റിTo determine the permittivity of geotextile, either by using constant head or falling head test procedures. |
|
സീവ് അനാലിസിസ് അപ്പാരറ്റസ്Determination of the gradation of the soil particles. |
|
ട്രയാക്സിയൽ ടെസ്റ്റ് അപ്പാരറ്റസ്For conducting triaxial shear test on soil specimens while the specimen is under confining pressures on all sides. |
|
അൺകൺഫൈൻഡ് കംപ്രഷൻ ടെസ്റ്റ്For determining the maximum axial compressive stress that a cohesive soil specimen can bear under zero confining stress. |
|
യൂണിവേഴ്സൽ ടെസ്റ്റിംഗ് മെഷീൻ (ഇൻസ്ട്രോൺ 5969)The equipment is used for the evaluation of tenacity, breaking load etc. of fibre, yarn and geotextile. The equipment offers various test methods and being software driven, it provides live test result during the test. |
കരുമല്ലൂർ ഗ്രാമപഞ്ചായത്തിലെ മാമ്പ്ര നാലുസെന്റ് കോളനിയിൽ കയർ ഭൂവസ്ത്രംഉപയോഗിച്ചുള്ള കനാൽ തീര സംരക്ഷണത്തെക്കുറിച്ചുള്ള പരിശീലനം
കരുമല്ലൂർ ഗ്രാമപഞ്ചായത്തിലെ മാമ്പ്ര നാലുസെന്റ് കോളനിയിലെ MGNREGA പ്രവർത്തകർക്കായി കയർ ഭൂവസ്ത്രം ഉപയോഗിച്ച് കനാൽ തീരം സംരക്ഷിക്കുന്നതിനുള്ള പരിശീലന പരിപാടി നടത്തി. പ്രോജക്ട് സൈറ്റിൽ ഫീൽഡ് പരിശീലനവും സാങ്കേതിക സെഷനും നടന്നു. NCRMI യിലെ ശാസ്ത്രജ്ഞരും സാങ്കേതിക ഓഫീസർമാരും MGNREGA തൊഴിലാളികൾക്ക് കയർ ഭൂവസ്ത്രം ഇടുന്നതിന് പരിശീലനം നൽകി.
പൊതുമരാമത്ത് എക്സിക്യൂഷൻ & മാനേജ്മെന്റ്, അഗ്രികൾച്ചർ ഡെവലപ്മെന്റ് & ഫാർമേഴ്സ് വെൽഫെയർ ഡിപ്പാർട്ട്മെന്റ് - എഞ്ചിനീയർമാർക്കുള്ള പരിശീലനം
അഗ്രികൾച്ചർ ഡെവലപ്മെന്റ് & ഫാർമേഴ്സ് വെൽഫെയർ വകുപ്പിലെ അസിസ്റ്റൻഡ് എഞ്ചിനീയർമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ എന്നിവർക്ക് NCRMI രണ്ട് ദിവസത്തെ പരിശീലനം നൽകി. പരിശീലനത്തിൽ കയർ ഭൂവസ്ത്രത്തെക്കുറിച്ചുള്ള സമഗ്രമായ ഉൾക്കാഴ്ചയും കയർ ഭൂവസ്ത്രത്തിന്റെ പരിസ്ഥിതി സൗഹൃദ പ്രയോഗങ്ങൾ, എസ്റ്റിമേഷൻ തുടങ്ങിയവയെക്കുറിച്ചുള്ള സാങ്കേതിക സെഷനുകളും ഉൾപ്പെടുത്തി.
കയർ ഭൂവസ്ത്രത്തിന്റെ ഉപയോഗസാധ്യതകളെക്കുറിച്ചുള്ള പരിശീലനം
കയർ ഭൂവസ്ത്രത്തിന്റെ ഉപയോഗത്തെ കുറിച്ച് 324 ട്രെയിനികൾ അടങ്ങുന്ന 9 ബാച്ചുകൾ പരിശീലനം നടത്തി. MGNREGS ൽ നിന്നുള്ള അംഗീകൃത എൻജിനീയർമാരും ഓവർസിയർമാരും ഡിപ്പാർട്ട്മെന്റ് സ്റ്റാഫുകളും കയർ പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്റ്റാഫുകളുമാണ് പരിശീലനം നേടിയത്. കയർ ഭൂവസ്ത്രം സംബന്ധിച്ച തിയറി, പ്രാക്ടിക്കൽ സെഷനുകളിൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി.
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റ് ഓഫ് സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ എം.ടെക് ജിയോ ടെക്നിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കുള്ള സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാം
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റ് ഓഫ് സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ബിരുദാനന്തര ബിരുദമുള്ള എം. ടെക് ജിയോ ടെക്നിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കായി NCRMI രണ്ട് ദിവസത്തെ സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാം നടത്തി. രണ്ട് ബാച്ചുകളിലായാണ് പരിശീലനം സംഘടിപ്പിച്ചത്, കയർ ഭൂവസ്ത്രം - പ്രവർത്തനങ്ങളും പരിസ്ഥിതി സൗഹൃദ ആപ്ലിക്കേഷനുകളും, ഭൂവസ്ത്രം പരിശോധിക്കൽ തുടങ്ങിയവയെക്കുറിച്ചുള്ള ഒരു അവലോകനം ഉൾപ്പെടെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പ്രഭാഷണം പരിപാടിയിൽ ഉൾപ്പെടുന്നു. NCRMI ലബോറട്ടറിയിലെ എല്ലാ പരമ്പരാഗത ജിയോ ടെക്നിക്കൽ ലാബ് ഉപകരണങ്ങളുടെ പ്രവർത്തനവും ചിത്രീകരണവും ഇതിൽ ഉൾപ്പെടുത്തി.
കയർ ഭൂവസ്ത്രത്തിന്റെ ഉപയോഗ സാധ്യതകളെ സംബന്ധിച്ച ദേശീയ സെമിനാർ
മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ NCRMI 2017 ഫെബ്രുവരി 4, 5 തീയതികളിൽ "കയർ ഭൂവസ്ത്രത്തിന്റെ ഉപയോഗസാധ്യതകൾ“ എന്ന വിഷയത്തിൽ ദേശീയതല സെമിനാർ സംഘടിപ്പിച്ചു. 2017 ഫെബ്രുവരി 4 ന് നടന്ന ടെക്നിക്കൽ സെമിനാറിൽ കയർ ഭൂവസ്ത്രത്തിന്റെ വിവിധ പ്രായോഗിക ഉപയോഗങ്ങൾ നടപ്പിലാക്കുന്നതിനെ കുറിച്ച് ഗവൺമെന്റ് ഡിപ്പാർട്ട് മെന്റുകളുമായും അനുബന്ധ ഏജൻസികളുമായും ആശയ വിനിമയത്തിന് സാധ്യമായി. കയർ ഭൂവസ്ത്രത്തിന്റെ വിവിധ വികസനങ്ങളെക്കുറിച്ച് ആഴത്തിലുള്ള വിശകലനത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അക്കാദമിക് വിദഗ്ധർ, ഗവേഷകർ, വിദഗ്ധർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ സെമിനാർ സഹായകരമായി. റോഡ് നിർമ്മാണം, നദീതീര സംരക്ഷണം, മണ്ണൊലിപ്പ് നിയന്ത്രണം, കൃഷി എന്നീ 4 മേഖലകളിലായി കയർ ഭൂവസ്ത്രത്തിന്റെ ഉപയോഗ സാധ്യതകളെ കുറിച്ച് പ്രഗൽഭരായ പ്രഭാക്ഷകർ നടത്തിയ സമ്പൂർണ്ണ സെഷനുകളിലായി, LSGD, ജലസേചന വകുപ്പ്, കൃഷി വകുപ്പ്, PWD, തുടങ്ങിയ ഡിപ്പാർട്ട്മെന്റുകളിൽനിന്നുള്ള ഉദ്യോഗസ്ഥർ, കയറ്റുമതിക്കാർ, കയർ ബോർഡ് CCRI ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാനത്തുടനീളമുള്ള 1200-ലധികം പഞ്ചായത്ത് രാജ് സ്ഥാപന മേധാവികൾ, കയർ ഉദ്യോഗസ്ഥർ, ഓഹരി ഉടമകൾ തുടങ്ങിയവരുടെ സജീവ പങ്കാളിത്തം ഈ ഇന്ററാക്ടീവ് കം ഡെമോൺസ്ട്രേഷൻ സെമിനാർ സജീവമാക്കി.
കയർ കേരള 2019-ന്റെ അന്താരാഷ്ട്ര- ദേശീയ സെമിനാറുകൾ
കയർ കേരള 2019 ന്റെ ഭാഗമായി 04.12.2019 മുതൽ 08.12.2019 വരെ ആലപ്പുഴയിൽ ഒരു അന്താരാഷ്ട്ര ദേശീയ സെമിനാർ നടത്തി. പുനഃസംഘടനാ പദ്ധതിയുടെ അജണ്ട വ്യക്തമായി ചിത്രീകരിക്കുന്ന കയർ കേരള 2019 ന്റെ പ്രമേയം “കയറിലെ നൂതനാശയങ്ങൾ” എന്നതാണ്. കയർ നൂതന ഉൽപന്നങ്ങളും ഉപയോഗ സാധ്യതകളും, കയർ ബൈൻഡർലെസ് ബോർഡുകൾ, കയർ അക്കോസ്റ്റിക് ബോർഡുകൾ, കയർ യന്ത്രങ്ങളുടെ പരിണാമം, കയർ ഉപയോഗിച്ചുള്ള ബയോഡീഗ്രേഡബിൾ മൾച്ചിംഗ് മാറ്റ്, ഫർണിച്ചർ ആപ്ലിക്കേഷനുകൾക്കുള്ള പോളിമർ കയർ കോമ്പോസിറ്റുകൾ, ഗാർഹിക, വാഹന ഉപയോഗത്തിനുള്ള കയർ കോമ്പോസിറ്റുകൾ. , കയർ മേഖലയിലെ സ്റ്റാർട്ടപ്പുകളുടെ പങ്ക്, കയർ ഉൽപന്നങ്ങളുടെ ആഭ്യന്തര വിപണി, പൈതൃക മ്യൂസിയത്തെക്കുറിച്ചുള്ള സെമിനാർ, മണ്ണ് - ജല സംരക്ഷണത്തിനായി കയർ ഭൂവസ്ത്രം, സംരംഭകരുടെ സംഗമം - ഫൈബർ ഉത്പാദനം എന്നീ മേഖലകളിൽ ദേശീയ അന്തർ ദേശീയ സെമിറുകൾ നടത്തി. സെമിനാറിൽ പ്രമുഖ പ്രഭാഷകർ, ശാസ്ത്രജ്ഞർ, നയരൂപകർത്താക്കൾ, അക്കാദമിക് വിദഗ്ധർ, ഗവൺമെന്റ് ഉദ്യോഗസ്ഥർ, വ്യവസായികൾ, ഗവേഷണ പണ്ഡിതർ എന്നിവർ പങ്കെടുത്തു.
- ശ്രി. അഭിഷേക്. സി, സയന്റിസ്റ്റ് - എസ് 3
- ശ്രിമതി. സിബി ജോയ്, സയന്റിസ്റ്റ് - എസ് 2 ( ആർ & ഡി)
- ശ്രി. അനീഷ്.ആർ, ടെക്നിക്കൽ ഓഫീസർ (സിവിൽ)
- ശ്രി. ജിത്തു. പി. അജിത്ത്, ടെക്നിക്കൽ ഓഫീസർ (അഗ്രികൾച്ചറൽ എൻജിനീയർ.)