എൻ.സി.ആർ.എം.ഐ:കയർ വ്യവസായത്തിന്റെ വളർച്ചയ്‌ക്കും സുസ്ഥിരയ്‌ക്കും വേണ്ടി പ്രവർത്തിച്ചു വരുന്നു
കയർ വ്യവസായത്തിന്റെ സുസ്ഥിര വികസനവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രമുഖ സ്ഥാപനമാണ് എൻ.സി.ആർ. എം.ഐ
പ്രധാന ലക്ഷ്യങ്ങൾ:
വ്യവസായ വളർച്ചയും മത്സരശേഷിയും
- വ്യവസായ വളർച്ചയ്‌ക്കും വൈവിധ്യവൽക്കരണത്തിനും അനുകൂലമായ അന്തരീക്ഷം സൃഷ്‌ടിക്കുക.
- മൂല്യ വർധിത ഉൽപന്നങ്ങൾക്കും മാലിന്യങ്ങൾ കുറയ്‌ക്കുന്നതിനുമായി തൊണ്ടിന്റെ ഉപയോഗം ഒപ്ടിമൈസ് ചെയ്യുക
- തുടർച്ചയായ അസംസ്‌കൃത വസ്‌തുക്കളുടെ ലഭ്യത, മെച്ചപ്പെട്ട വിനിയോഗം, കയർ നൂലിന്റെ ഗുണനിലവാരം എന്നിവയിൽ ഗവേഷണം നടത്തുക
- ഉൽപാദനക്ഷമത, ഗുണമേന്മ, ചെലവ് ചുരുക്കൽ (ഉൽപാദന ചെലവ് കുറയ്‌ക്കുന്നതിനുള്ള ഗവേഷണം ഉൾപ്പെടെ) എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക പ്രവർത്തനങ്ങളിൽ ഉള്ള ഗവേഷണം
- ഡീഫൈബറിംഗ്, ഗ്രേഡിങ്, കയർ കൈത്തറി എന്നിവയുടെ കാര്യക്ഷമതയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനും ഡ്രഡ്ജറി കുറയ്‌ക്കുന്നതിനും നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിക്കുകയും പരിഷ്കരിക്കുകയും ചെയ്യുക.
വിജ്ഞാനപരിപാലനവും വിപുലീകരണവും
- നാളികേര നാരുകൾ സംബന്ധിച്ച വിവരങ്ങൾക്കായുള്ള ഒരു വിജ്ഞാന കേന്ദ്രമായി പ്രവർത്തിക്കുക, വിഭവങ്ങൾ പങ്കിടുക, ദേശീയ അന്തർ ദേശീയ സ്ഥാപനങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്തുക,
- കയർ തൊഴിലാളികൾക്ക് പഞ്ചായത്ത് തലത്തിൽ പുതിയ സാങ്കേതിക വിദ്യകളെ കുറിച്ചും കയർ മേഖലയിലെ പുതിയ ട്രെൻഡുകളെ കുറിച്ചും വിപുലീകരണ പ്രവർത്തനങ്ങളെക്കുറിച്ചും അവബോധം സൃഷ്‌ടിക്കുക
- കയർ സൊസൈറ്റികൾക്ക് കയർ കയറ്റുമതി ചെയ്യുന്നതിന് ആവശ്യമായ രീതികളെ കുറിച്ചുള്ള പരിശീലനം, മാനേജ്‌മെന്റ് പരിശീലനം എന്നിവ നൽകുക
- ടെക്നോളജി, മാനേജ്‌മെന്റ്, വിപണനം എന്നീ കയറിന്റെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കായി കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാമുകൾ നടപ്പിലാക്കുക
- വ്യവസായ വികസനത്തിന് ആവശ്യമായ സംഭാവന നൽകുമെന്ന് വാഗ്ദാനം ചെയ്യുന്ന ഗവേഷകരെ കണ്ടെത്തി പരിശീലിപ്പിക്കുക
സുസ്ഥിരതയും പരിസ്ഥിതി സംരക്ഷണവും
- കയറിന്റെ ഡൈയിംഗിലും ബ്ലീച്ചിങ്ങിലും മെച്ചപ്പെട്ടതും പരിസ്ഥിതി സൗഹാർദ്ദപരവുമായ വെറ്റ് പ്രോസസിങ് ടെക്നിക്കുകളെക്കുറിച്ച് ഗവേഷണം നടപ്പിലാക്കുക
- കയർ ഉപോൽപ്പന്നങ്ങളുടെ ഉപയോഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, പ്രധാനമായും കയർപ്പിത്തിന്റെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുക
- W.T.O ആവശ്യകതകൾക്ക് അനുസൃതമായി ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഗവേഷണ പരിശീലന പരിപാടികൾ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുക
മാർക്കറ്റ് ഫെസിലിറ്റേഷനും വ്യാപാര പങ്കാളിത്തവും
- ഗവേഷണ ഫണ്ടുകൾ കണ്ടെത്തുന്നതിനുള്ള ഒരു നോഡൽ ഏജൻസിയായി പ്രവർത്തിക്കുക.
- വ്യവസായത്തിനായുള്ള ഇൻറലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് (ഐ. പി. ആർ), കരാർ ബാധ്യതകൾ, അന്താരാഷ്‌ട്ര വ്യാപാര പ്രശ്‌നങ്ങൾ എന്നിവയെക്കുറിച്ച് അവബോധം സൃഷ്‌ടിക്കുക.
- ചെറുകിട ഉത്പാദകർ, കയറ്റുമതിക്കാർ, അസംസ്‌കൃത വസ്‌തു വിതരണക്കാർ എന്നിവർ തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ സുഗമമാക്കുക
സംരംഭകരെ വളർത്തിയെടുക്കുക
- സാങ്കേതികവും മാനേജ്‌മെന്റ് വൈദഗ്ധ്യവും നൽകി വിദ്യാർത്ഥികളെ കയർമേഖലയിലെ മത്സരാധിഷ്‌ഠിത സംരംഭകരാകുവാൻ സജ്ജമാക്കി എടുക്കുക.